അമിത് ഷായുടെ പരിപാടി; കഠിന ചൂടില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 13 ആയി

അമിത് ഷായുടെ പരിപാടി; കഠിന ചൂടില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 13 ആയി

മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ സൂര്യാതപമേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. 55 വസുകാരനാണ് ചികിത്സയിരിക്കെ ഇന്നലെ രാത്രി മരിച്ചത്. മരിച്ചവരില്‍ ഒമ്പത് സ്ത്രീകളും നാല് പുരുഷന്‍മാരും ഉള്‍പ്പെടും.

ഞായറാഴ്ച നവി മുംബൈയിലെ ഗ്രൗണ്ടിലായിരുന്നു പരിപാടി. മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ മഹാരാഷ്ട്രാ ഭൂഷണ്‍ സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു വന്‍ ദുരന്തം.

പരിപാടിക്കായി ലക്ഷക്കണക്കിന് ജനങ്ങളെത്തിയെങ്കിലും കൊടും ചൂടിനെ പ്രതിരോധിക്കാനുള്ള സൗകര്യങ്ങളൊന്നും ഒരുക്കിയിരുന്നില്ല. രാവിലെ എട്ടരയോടെ എത്തിയ ജനങ്ങള്‍ക്ക് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് മടങ്ങാനായത്. സൂര്യാതപമേറ്റ അമ്പതിലേറെ പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.