വന്ദേ ഭാരത് കാസര്‍കോട് വരെ നീട്ടി: ഒന്നര വര്‍ഷത്തിനുള്ളില്‍ 110 കിലോമീറ്റര്‍ വേഗം; ഭാവിയില്‍ കൂടുതല്‍ സര്‍വീസുണ്ടാകുമെന്ന് റെയില്‍വേ മന്ത്രി

 വന്ദേ ഭാരത് കാസര്‍കോട് വരെ നീട്ടി: ഒന്നര വര്‍ഷത്തിനുള്ളില്‍ 110 കിലോമീറ്റര്‍ വേഗം; ഭാവിയില്‍ കൂടുതല്‍ സര്‍വീസുണ്ടാകുമെന്ന് റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: കേരളത്തിനനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് കാസര്‍കോട് വരെ നീട്ടിയതായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്.

തിരുവനന്തപുരത്തു നിന്ന് കണ്ണൂര്‍ വരെ സര്‍വീസ് നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കാസര്‍കോട് വരെ നീട്ടിയതെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രണ്ട് ഘട്ടമായി ട്രാക്കുകള്‍ പരിഷ്‌കരിക്കും. ഒന്നര വര്‍ഷത്തിനുള്ളില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ 110 കിലോമീറ്റര്‍ വേഗം കൈവരിക്കും. രണ്ടാം ഘട്ടത്തില്‍ 130 കിലോമീറ്ററായി ഉയര്‍ത്തും. ഡബിള്‍ സിസ്റ്റന്‍സ് സിഗ്‌നല്‍ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

വളവുകള്‍ നിവര്‍ത്താന്‍ സ്ഥലമേറ്റടുക്കേണ്ടതുണ്ട്. ഇതിന് കൂടുതല്‍ സമയമെടുക്കും. ഡി.പി.ആര്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. രണ്ടാം ഘട്ടം രണ്ടു മുതല്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായാക്കും.

ഭാവിയില്‍ 160 കിലോമീറ്റര്‍ വേഗം കൈവരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇത് സങ്കീര്‍ണമായ പ്രവര്‍ത്തിയാണ്. നിലവില്‍ കേരളത്തിന് ഒരു വന്ദേ ഭാരത് സര്‍വീസ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഭാവിയില്‍ കൂടുതല്‍ സര്‍വീസുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.