ഒറലാന്‍ഡോ : ഒരു കുഞ്ഞു പന്തിന്റെ വലിപ്പം മാത്രം, ഒന്‍പത് സെന്റീമീറ്റര്‍ നീളം ഈ പ്രത്യേകതകളിലൂടെയാണ് രണ്ട് വയസ് പ്രായമായ പേള്‍ എന്ന നായക്കുട്ടിയെ ലോകം തിരിച്ചറിഞ്ഞത്. വലിപ്പത്തില്‍ ഏറ്റവും ചെറുതെന്ന ഖ്യാതിയോടെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം നേടിയിരിക്കയാണ് അമേരിക്കയിലെ ഒറലാന്‍ഡോയില്‍ നിന്നുള്ള ഈ നായക്കുട്ടി. പ്രായം രണ്ട് കഴിഞ്ഞെങ്കിലും വലിപ്പം ഒട്ടുമില്ല. പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്നവാക്കുകള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് പേളിന്റെ ചരിത്രം.
അമേരിക്കക്കാരായ എഡ്വിന്‍, വനേസ ദമ്പതികളാണ് പേളിന്റെ ഉടമസ്ഥര്‍. എല്ലാ ദിവസവും രാവിലെ ഏഴിന് ദമ്പതികള്‍ക്കൊപ്പം പ്രഭാത സവാരിക്ക് പേള്‍ തയാറാണ്. ഒരു കൊച്ചു കുട്ടിയെ പരിപാലിക്കുന്ന സ്‌നേഹത്തോടെയാണ് പേളിനെ ഇവര്‍ വളര്‍ത്തുന്നത്. എന്നും എന്നെന്നും പേള്‍ തങ്ങള്‍ക്ക് പൊന്നോമന തന്നെയെന്നാണ് എഡ്വിനും വനേസയും പറയുന്നത്.
ജീവിതത്തില്‍ ഏതെങ്കിലും ഒരു പ്രതിസന്ധിയുടെയോ പ്രതികൂലത്തിന്റെയോ സമയത്ത് നമ്മുടെ വീട്ടിലുള്ള ചില ഓമന മൃഗങ്ങളുടെ സ്‌നേഹവും അവരുടെ പെരുമാറ്റങ്ങളും നമ്മുടെ ഉള്ളിലുള്ള നോവിന്റെ തീക്ഷ്ണതയെ കുറയ്ക്കാന്‍ ഒരു പരിധിവരെ എങ്കിലും സഹായിക്കും. അവയുടെ നോട്ടവും ശബ്ദങ്ങളും മനസ്സിനെ ശാന്തമാകും.
തങ്ങളുടെ സന്തോഷത്തിന്റെ അടിസ്ഥാനം ഇന്ന് പേള്‍ എന്ന നായക്കുട്ടി ആണെന്ന് ഈ അമേരിക്കന്‍ ദമ്പതികള്‍ വ്യക്തമാക്കി. ഒരിക്കലും ചിന്തിക്കാന്‍ പറ്റാത്ത അത്രയും ചെറിയൊരു നായക്കുട്ടിയാണ് പേള്‍. ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നായയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പേളിന് ജനനസമയത്ത് ഒരു ഔണ്‍സില്‍ താഴെ മാത്രമേ ഭാരമുണ്ടായിരുന്നെന്നാണ് പറയുന്നത്. പിന്നീട് പേളിന്റെ ഭാരം 1.22 പൗണ്ട് വരെ വര്‍ധിക്കുകയായിരുന്നു. പല മുന്തിയ ഇനത്തില്‍പ്പെട്ട വളര്‍ത്തു നായ്ക്കളെയും സ്വന്തമാക്കിയ ദമ്പതികളായ വനേസയും എഡ്വിനും അവരുടെ കുട്ടികളോടെന്ന പോലെയാണ് പേളിനെ പരിപാലിച്ച് വരുന്നത്. വീട്ടുകാര്‍ക്കൊപ്പം ടിവി കാണാനും പത്രം വായിക്കാനും ഒപ്പമിരിക്കുന്ന പേള്‍ അവര്‍ക്ക് പൊന്നോമനയാണ്.
പേളിന്റെ കാര്യങ്ങള്‍ കൂടുതലായി ശ്രദ്ധിക്കുന്നതിന് വേണ്ടി രണ്ട് ജോലിക്കാരെയും നിയമിച്ചിട്ടുണ്ട്. ഇവരാണ് അവള്‍ക്കിഷ്ടമുള്ള ഭക്ഷണം തയ്യാറാക്കി നല്‍കുന്നത്. ദിവസത്തില്‍ നാല് തവണ ഭക്ഷണം നല്‍കും. നായ കുട്ടിയാണെങ്കിലും വസ്ത്രം ഒക്കെ അണിയിച്ചാണ് പുറത്ത് കൊണ്ടുപോകുന്നത്.
ഫ്‌ളോറിഡയിലെ ഒറലാന്‍ഡോയിലെ ക്രിസ്റ്റല്‍ ക്രീക്ക് മൃഗാശുപത്രിയിലെ ഡോ. ജിയോവാനി വെര്‍ഗല്‍ പറയുന്നതനുസരിച്ച്, 3.59 ഇഞ്ച് ഉയരവും അഞ്ച് ഇഞ്ച് നീളവുമാണ് ഈ രണ്ട് വയസുകാരിക്ക് ഉള്ളത്. മുന്‍ റെക്കോര്‍ഡ് ഉടമയായ മിറാക്കിള്‍ മില്ലിയുടെ മരുമകള്‍ കൂടിയാണ് അവര്‍. 3.8 ഇഞ്ച് ഉയരവും ഫോട്ടോകളില്‍ നാവ് പുറത്തേക്ക് നീട്ടുന്നതുള്‍പ്പെടെ വലിയ വ്യക്തിത്വത്തിന് പേരുകേട്ടവയുമാണ്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പുറത്തുവിട്ട മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പേളിന്റെ ഒരു ദിവസം എങ്ങനെയാണെന്ന് കാണിച്ചുതരുന്നു. എംബ്രോയ്ഡറി ചെയ്ത വസ്ത്രങ്ങളണിഞ്ഞ് ഒരു കൊച്ചു കുട്ടുയുടെ സന്തോഷത്തോടെ കളിപ്പാട്ടങ്ങളുമായി കളിക്കുകയും ചെയ്യുന്ന പേളിനെ കാണാം. 33,800 പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. ഈ വീഡിയോയില്‍ പേളിന്റെ കളിയും, ചിരിയും അവളെ പരിചരിക്കുന്ന കാഴ്ചയും ആസ്വാദകര്‍ക്ക് അനുഭവഭേദകമായ കാഴ്ചയാണ് ...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.