ന്യൂഡല്‍ഹി: യൂത്ത് കോണ്ഡഗ്രസ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് രീതിയില്‍ വലിയ പിഴവുകളുണ്ടന്ന് യുവ നേതാക്കള്‍ പലവട്ടം രാഹുല്‍ ഗാന്ധിയെ അറിയിച്ച സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് തന്നെ ഒഴിവാക്കുകയാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് കാര്യമായ പദവികളൊന്നും ലഭിക്കാതെ പിന്തള്ളപ്പെട്ട് പോവുകയാണന്നാണ് മുഖ്യ പരാതി.
രാഹുല്‍ ഗാന്ധിയുടെ താല്‍പര്യ പ്രകാരം 2008 മുതലാണ് യൂത്ത് കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് തുടങ്ങിയത്. സംഘടനയ്ക്കുള്ളില്‍ ജനാധിപത്യം കൊണ്ടുവരുകയായിരുന്നു ലക്ഷ്യം. തെരഞ്ഞെടുപ്പ് രീതി മാറുന്നതോടെ ഇലക്ട്രല്‍ കോളേജ്, രഹസ്യ ബാലറ്റ് രീതികളും ഇനിയുണ്ടാവില്ല. എന്നാല്‍ പുതിയ തീരുമാന പ്രകാരം നല്ല പദവി കിട്ടണമെങ്കില്‍ നന്നായി പ്രവര്‍ത്തിക്കേണ്ടി വരും.
ഹിമാചല്‍ പ്രദേശിലാണ് പുതിയ രീതി ആദ്യം പരീക്ഷിച്ചത്. ഏറ്റവും കൂടുതല്‍ അംഗങ്ങളെ സംഘടനയില്‍ ചേര്‍ത്തുന്നവര്‍ക്കാണ് ഇനി സംസ്ഥാന അധ്യക്ഷ പദവി ലഭിക്കുക. ഏറ്റവും കൂടുതല്‍ പേരെ ചേര്‍ത്ത മൂന്ന് പേരെ അഭിമുഖത്തിനായി വിളിക്കും. അതില്‍ നിന്നാണ് നിയമനം ഉണ്ടാവുക. പ്രത്യയശാസ്ത്രവും സംഘടനാ പ്രവര്‍ത്തനവും ഇതോടൊപ്പം പരിഗണിക്കും. എത്ര പേരെ പാര്‍ട്ടിയില്‍ എത്തിച്ചു എന്ന് നോക്കിയാണ് മറ്റ് സ്ഥാനങ്ങളിലേക്കും നിയമനം നടക്കുക.
ഹിമാചല്‍ പ്രദേശില്‍ നിഗം ഭണ്ഡാരി, യദോപതി താക്കൂര്‍, അമിത് പത്താനിയ, എന്നിവരാണ് അവസാന റൗണ്ടില്‍ മത്സരിച്ചത്. ഭണ്ഡാരി 39,796 അംഗങ്ങളെയാണ് സംഘടനയില്‍ അംഗങ്ങളാക്കിയത്. അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി. താക്കൂറിനെ വര്‍ക്കിംഗ് പ്രസിഡന്റായും പത്താനിയയെ സംസ്ഥാന ഉപാധ്യക്ഷനായും നിയമിച്ചു. 37665 പേരെയാണ് താക്കൂര്‍ സംഘടനയില്‍ എത്തിച്ചത്. പത്താനിയ 5968 പേരെയും അംഗങ്ങളാക്കി.
രാഹുല്‍ പാര്‍ട്ടിയിലും യൂത്ത് കോണ്‍ഗ്രസിലും അടിമുടി പൊളിച്ചെഴുത്ത് വേണമെന്ന് നേരത്തെ പറഞ്ഞതാണ്. പാര്‍ട്ടിയിലെ കെട്ടുറപ്പ് കൊണ്ട് മാത്രമേ നേതാവിന് ജനപ്രീതി നിലനിര്‍ത്താനാവൂ എന്ന് രാഹുല്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ കെട്ടുറപ്പും കൂടുതല്‍ നേതാക്കള്‍ എത്തുന്നതോടെ മാറും.
കൂടുതല്‍ നേതാക്കളെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനും സംസ്ഥാനത്തും ദേശീയ തലത്തിലും ഉപയോഗിക്കാനും രാഹുലിന് സാധിക്കും. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ നേതാക്കളെ രാഹുല്‍ ഇത്തരത്തില്‍ നിയോഗിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.