തൃശൂര്‍: സൗദി അറേബ്യയില്‍ ജോലിക്കു പോയ യുവതിയെ ഇസ്ലാമിലേക്ക് മതം മാറ്റി വിവാഹം കഴിച്ചതായി ഭര്‍ത്താവിന്റെ പരാതി. മതം മാറിയ യുവതി കുടുംബവുമായുള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചുവെന്നും ഇവരെ സൗദി അറേബ്യയില്‍ നിന്ന് കണാതായെന്നും കാണിച്ച് യുവതിയുടെ ഭര്‍ത്താവ് ആന്റണി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.
ഹൈന്ദവ സമുദായത്തില്‍പ്പെട്ട ആതിരയും ക്രൈസ്തവ സമുദായാംഗമായ ആന്റണിയും തമ്മില്‍ 2013 ലാണ് വിവാഹിതരായത്. വാടാനപ്പള്ളി സബ് രജിസ്റ്റര്‍ ഓഫീസിലായിരുന്നു ഇരുവരുടെയും വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇരുവര്‍ക്കും ഏഴ് വയസുള്ള അലന്‍ എന്ന ഒരു മകനുണ്ട്. 2016 ലാണ് ആതിര സൗദി അറേബ്യയില്‍ എക്‌സ്‌റേ ടെക്‌നീഷ്യനായി ജോലിക്ക് പോയത്.
സൗദി അറേബ്യയിലെ അബഹായില്‍ ഹല്‍ ഹയാത്ത് നാഷണല്‍ ഹോസ്പിറ്റലില്‍ എക്‌സ്‌റേ ടെക്‌നിഷ്യനായി നാല് വര്‍ഷം ജോലി ചെയ്ത ആതിര തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു. തുടര്‍ന്ന് 2021 ല്‍ എറണാകുളത്തുള്ള ഒരു ട്രാവല്‍ ഏജന്‍സി വഴി സൗദി അറേബ്യയിലെ ജിദ്ദയിലുള്ള മറ്റൊരു ആശുപത്രിയില്‍ എക്‌സറെ ടെക്‌നിഷ്യനായി ആതിര ജോലിക്കു പോയി.
അവിടെ നിന്നും ഭാര്യ ദിനവും തന്നെ ഫോണില്‍ ബന്ധപ്പെടുകയും വാട്‌സപ്പ് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയയ്ുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ആതിരയുടെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റം വന്നുവെന്നും ഇടയ്ക്ക് തന്നെ വിളിച്ച് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുകയും തന്റെ സംസാരം കേള്‍ക്കാന്‍ നില്‍ക്കാതെ ഫോണ്‍ കട്ട് ചെയ്യുന്നത് പതിവായിരുന്നുവെന്നും ആന്റണി പറയുന്നു.
ആതിരയ്ക്ക് എന്താണ് സംഭവിച്ചത് എന്നറിയാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഞെട്ടിക്കുന്ന ചില വിവരങ്ങളാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്നും ആന്റണി പരാതിയില്‍ ചൂണ്ടിക്കാട്ടി. സൗദി അറേബ്യയില്‍ വച്ച് ആതിരയെ മയക്കു മരുന്നിന് അടിമപ്പെടുത്തി താമസ സ്ഥലത്ത് നിന്നും 200 കിലോമീറ്റര്‍ ദൂരെയുള്ള യന്‍ബു എന്ന പ്രദേശത്ത് കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് രഹസ്യമായി മതം മാറ്റിയതായാണ് വിവരമെന്നും ആന്റണി പറയുന്നു.
സുബൈര്‍ എന്ന 65 വയസുള്ള വ്യക്തി സൗദി അറേബ്യയില്‍ വച്ച് 32 വയസുള്ള ആതിരയെ വിവാഹം കഴിച്ചുവെന്നുള്ള വിവരവും ആന്റണി പങ്കുവച്ചിട്ടുണ്ട്. ഇയാളാണ് മറ്റാരുടെയോ നേതൃത്വത്തില്‍ ആതിരയെ മതം മാറ്റത്തിന് വധേയമാക്കിയതെന്നും ആന്റണി പറയുന്നു.
ആതിരക്ക് ദിവസവും ഭക്ഷണത്തില്‍ മയക്കു മരുന്ന് കൊടുത്തിട്ടാണ് ഇപ്രകാരം മതം മാറ്റി വിവാഹം കഴിച്ചിട്ടുള്ളതെന്നാണ് ആന്റണി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ആതിര ജോലി ചെയ്യുന്ന ക്ലിനിക്ക് അധികാരികള്‍ക്ക് ഇസ്ലാം മത തീവ്രവാദി സംഘടനകളുമായി ബന്ധമുള്ളതായി തനിക്ക് സംശയമുണ്ടെന്നും ഇക്കാര്യം ആതിര തന്നോട് സൂചിപ്പിച്ചിട്ടുണ്ടെന്നും ആന്റണി വ്യക്തമാക്കുന്നു.
മതം മാറ്റിയുള്ള വിവാഹമാണ് നടന്നിരിക്കുന്നതെന്നും ഇസ്ലാം തീവ്രവാദി സംഘടനകള്‍ക്ക് ആതിരയെ കൈമാറ്റം ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി ആതിരയുമായി ബന്ധപ്പെടാനാകുന്നില്ലെന്നും ജോലി ചെയ്യുന്ന സ്ഥലത്തു നിന്ന് ആതിര അപ്രത്യക്ഷയാണെന്നുമാണ് ലഭിക്കുന്ന വിവരമെന്നും പരാതിയില്‍ പറയുന്നു.
സൗദിയില്‍ ആതിരയുടെ റൂം മേറ്റായിരുന്ന ആലപ്പുഴ സ്വദേശിനി ജെസി എന്ന യുവതി തന്റെ ഭാര്യയെ മതം മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് സൂചനകളുണ്ടെന്നും ആന്റണി വ്യക്തമാക്കുന്നു. ലാബില്‍ ജോലി ചെയ്യുന്ന ജെസി ദിവസേന ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കുന്നുവെന്ന് ആതിര നേരത്തേ തന്നെ അറിയിച്ചിട്ടുണ്ടെന്നും ഇതുമൂലം ആതിരയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായെന്നും അതിന് ചികിത്സ നല്‍കിയിട്ടുള്ളതാണെന്നും ആന്റണി പറയുന്നു. ഇതിന്റെ രേഖകളും കൈവശമുണ്ട്.
ആശുപത്രി അധികൃതരെ ഫോണില്‍ വിളിച്ചാല്‍ ആതിരയുടെ മേലധികാരിയായ ആസിഫും സുബൈറും തന്നെ ചീത്ത വിളിക്കുകയും ആതിരയുമായി സംസാരിക്കുവാന്‍ അനുവദിക്കാറില്ലെന്നും തന്റെ ഭാര്യയെ വിട്ടു തരില്ലെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ആന്റണി പറയുന്നു.
തന്റെ ഭാര്യയെ ഇസ്ലാം തീവ്രവാദികള്‍ക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിന് മുന്‍പായി തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരുവാന്‍ വേണ്ട നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ ആന്റണി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.