ദുബായ് വിമാനത്താവളത്തില്‍ കുട്ടികൾക്കായി പുതിയ എമിഗ്രേഷൻ കൗണ്ടറുകൾ തുറന്നു

ദുബായ് വിമാനത്താവളത്തില്‍ കുട്ടികൾക്കായി പുതിയ എമിഗ്രേഷൻ കൗണ്ടറുകൾ തുറന്നു

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ കുട്ടികൾക്കായി പുതിയ എമിഗ്രേഷൻ കൗണ്ടറുകൾ തുറന്നു. കുട്ടികൾക്ക് തന്നെ അവരുടെ പാസ്പോർട്ടിൽ സ്വയം സ്റ്റാമ്പ് ചെയ്യാനുള്ള അവസരവും കൗണ്ടറില്‍ ഒരുക്കിയിട്ടുണ്ട്.ആദ്യഘട്ടത്തിൽ വിമാനത്താവള ടെർമിനൽ 3-ലെ ആഗമന ഭാഗത്താണ് കൗണ്ടറുകൾ തുറന്നിട്ടുണ്ടുള്ളത്.


നാല് മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് നിർമ്മിച്ച പുതിയ പാസ്പോർട്ട് നിയന്ത്രണ പ്ലാറ്റ്ഫോമുകൾ ഇനി മുതൽ എമിഗ്രേഷന്‍റെ ഭാഗമായിയെന്ന് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. കുട്ടികൾക്ക് ആകർഷകമാകുന്ന വിധത്തിൽ പ്രത്യേകം അലങ്കരിച്ചാണ് കൗണ്ടറുകൾ തുറന്നിട്ടുള്ളത്.


പ്രത്യേക അവസരങ്ങളിൽ, ജിഡിആർഎഫ്എ ജീവനക്കാരുടെ യൂണിഫോം ധരിച്ച ഭാഗ്യചിഹ്നങ്ങളായ സാലിമും സലാമയും' കുട്ടി യാത്രക്കാരെ സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. കുട്ടിസന്ദർശകർ ദുബായിലേക്ക് എത്തുമ്പോള്‍ സൗഹൃദം വളർത്താനും സന്തോഷമുണ്ടാക്കാനുമാണ് സാലിമും സൽമയും സ്വീകരിക്കുന്നതെന്ന് ജി ഡി ആർ എഫ്എ വിശദീകരിച്ചു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.