ഖോർഫക്കാന്‍:ഈദ് അവധി ആഘോഷിക്കാനായി ഖോർഫക്കാനിലെത്തിയ മലയാളി ബോട്ടപകടത്തില്‍ മരിച്ചു.38 വയസുളള അഭിലാഷാണ് മരിച്ചത്. കാസർകോഡ് സ്വദേശിയാണ്. ഒരു കുട്ടിയടക്കം മൂന്ന് പേർക്ക് പരുക്കേറ്റുവെന്ന് ഷാർജ പോലീസ് സ്ഥിരീകരിക്കുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
അപകടമുണ്ടാകുന്ന സമയത്ത് 2 ജോലിക്കാരും 16 യാത്രക്കാരും ബോട്ടിലുണ്ടായിരുന്നു. അഭിലാഷിന്‍റെ മൃതദേഹം ഖോർഫക്കാന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും മകളുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.