ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്‍വാങ്ങില്ലെന്ന് കര്‍ഷകര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ പ്രതിസന്ധിയിലായ കേന്ദ്ര സര്‍ക്കാരിനെ രക്ഷിക്കുന്നതിന് പുതിയ തന്ത്രം പയറ്റാന്‍ ബിജെപി ഒരുങ്ങുന്നു. ആറ് പ്രാവശ്യം നടത്തിയ ചര്‍ച്ചയിലും പ്രശ്‌ന പരിഹാരമുണ്ടാകാതെ കര്‍ഷകരുടെ പ്രതിഷേധം പതിനാറാം ദിവസത്തിലേക്ക് നീളുന്നതിനിടെയാണ് ബിജെപി പുതിയ രാഷ്ട്രീയ നീക്കത്തിനൊരുങ്ങുന്നത്.
വിവാദ കാര്‍ഷിക നിയമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ബിജെപി രാജ്യത്തുടനീളം വന്‍ പ്രചരണത്തിനാണ് കോപ്പുകൂട്ടുന്നത്. അടുത്ത ദിവസങ്ങളില്‍ 100 ഓളം വാര്‍ത്താ സമ്മേളനങ്ങളും 700 ജില്ലകളില്‍ കര്‍ഷകരുമായി 700 കൂടിക്കാഴ്ചകളുമാണ് ബിജെപി അണിയറയില്‍ ഒരുക്കുന്നത്.
ബിജെപിയുടെ മെഗാ പ്രചരണത്തില്‍ കാബിനറ്റ് മന്ത്രിമാരും പങ്കെടുക്കും. കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളും വിശദീകരിക്കും. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അവ പരിഹരിക്കുമെന്നും ബിജെപി വ്യക്തമാക്കുന്നു. പുതിയ കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങളില്‍ ഭേദഗതി വരുത്താമെന്നതാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.
നിയമം പൂര്‍ണമായും പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്രം. എന്നാല്‍ നിയമം പിന്‍വലിക്കുക എന്ന ആവശ്യത്തില്‍ നിന്ന് കര്‍ഷകരും വ്യതിചലിക്കാതെ നില്‍ക്കുന്നു. ഇതോടെയാണ് പ്രശ്നം ഒത്തുതീര്‍പ്പിലെത്താതെ നീളുന്നത്. ഇതിനിടെയാണ് പുതിയ തന്ത്രം ബിജെപി പയറ്റാന്‍ ഒരുങ്ങുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.