പിഎഫ്‌ഐ ബന്ധം: നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

പിഎഫ്‌ഐ ബന്ധം:  നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചില കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തിരച്ചില്‍ നടത്തി. ബിഹാറിലെ 12 സ്ഥലങ്ങളിലും ഉത്തര്‍പ്രദേശിലെ രണ്ട് സ്ഥലങ്ങളിലും പഞ്ചാബിലെ ലുധിയാനയിലും ഗോവയിലുമാണ് എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്.

ജമ്മു കാശ്മീരിലെ കുല്‍ഗാം, പുല്‍വാമ, അനന്ത്‌നാഗ്, ഷോപിയാന്‍ എന്നിവിടങ്ങളിലെ ചില വീടുകളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഹുറിയത്ത് നേതാവ് ഖാസി യാസിറിന്റെയും ജമ്മു കശ്മീര്‍ സാല്‍വേഷന്‍ മൂവ്മെന്റ് ചെയര്‍മാന്‍ സഫര്‍ ഭട്ടിന്റെയും വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസം റെയ്ഡ് നടത്തിയിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയെങ്കിലും മറ്റ് ചില സംഘടനകളുടെ പേരില്‍ മുന്‍ പി.എഫ്.ഐക്കാര്‍ പ്രവര്‍ത്തനം തുടരുന്നതായാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ റെയ്ഡുകള്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.