ന്യൂയോര്‍ക്ക്: യാത്രാമധ്യേ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിന്റെ എന്‍ജിനില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചത്. വിമാനം അടിയന്തരമായി താഴെ ഇറക്കിയതിനാല്‍ ദുരന്തം ഒഴിവായി.
ഞായറാഴ്ച രാവിലെയാണ് സംഭവം. ഒഹായോയിലെ കൊളംബസ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് യാത്ര പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനാണ് തീപിടിച്ചത്. ഫീനിക്‌സിലേക്ക് തിരിച്ച് ഉടന്‍ തന്നെ എന്‍ജിനില്‍ പക്ഷി ഇടിച്ച് വിമാനത്തിന് തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് അടിയന്തരമായി വിമാനം ഒഹായോ ജോണ്‍ ഗ്ലെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു.
വിമാനത്തില്‍ നിന്ന് തീ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം ആരംഭിച്ചു.
കൊളംബസ് വിമാനത്താവളത്തില്‍ നിന്ന് അഞ്ചുമൈല്‍ അകലെ വച്ച് ബോയിങ് 737 വിമാനത്തില്‍ നിന്നാണ് തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആര്‍ക്കും ആളപായമില്ല. ആര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.