ഷാ‍ർജയില്‍ സ്കൂള്‍ തിയറ്റർ ഫെസ്റ്റ് മെയ് ആദ്യവാരം

ഷാ‍ർജയില്‍ സ്കൂള്‍ തിയറ്റർ ഫെസ്റ്റ് മെയ് ആദ്യവാരം

ഷാർജ:കുട്ടികളിലെ കലാവാസനകള്‍ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഷാർജ സാംസ്കാരിക വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഷാർജ ഫെസ്റ്റിവല്‍ ഫോർ സ്കൂള്‍ തിയറ്റർ മെയ് ആദ്യവാരം തുടങ്ങും.600 ഓളം വിദ്യാർത്ഥിനി വിദ്യാർത്ഥികളുടേതായി 61 ലധികം കലാ പ്രകടനങ്ങളാണ് ഫെസ്റ്റിവലിന്‍റെ ഭാഗമായി നടക്കുക. പത്താമത് എഡിഷൻ ആണ് ഇത്തവണത്തേത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർത്വത്തിലാണ് ഫെസ്റ്റിവല്‍ നടക്കുക.

കുട്ടികളുടെ ഭാവനയെ സമ്പന്നമാക്കുന്നതിനും വിവിധ മേഖലകളിലുളള അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് തിയറ്റർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കലോത്സവത്തില്‍ പങ്കെടുക്കാനായി അപേക്ഷ സമർപ്പിച്ച കുട്ടികള്‍ക്ക് അഭിനയം സംവിധാനം തുടങ്ങിയ മേഖലകളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിരുന്നു. ആറുമാസത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് തിയറ്റർ സെഷന്‍റെ പത്താം പതിപ്പ് അരങ്ങളിലേക്ക് എത്തുന്നത്. നാടക-വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരും അഭിനേതാക്കളും കുട്ടികളുടെ പ്രകടനങ്ങളെ വിലയിരുത്തും.

വിവിധ ഘട്ടങ്ങളിലെ വിലയിരുത്തലുകള്‍ പൂർത്തിയാക്കിയാണ് ജേതാക്കളെ പ്രഖ്യാപിക്കുക. മികച്ച നടനേയും നടിയേയും തിയറ്ററിക്കല്‍ കോപസീഷനും പുരസ്കാരമുണ്ട്. കൂടാതെ സംവിധായകനും ഔട്ട്സ്റ്റാന്‍റിംഗ് പെർഫോമന്‍സിനും പുരസ്കാരം നല്‍കും. പ്രത്യേക ജൂറി പുരസ്കാരവുമുണ്ട്. പാലസ് ഓഫ് കൾച്ചറിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ ഫെസ്റ്റിവലിന്‍റെ ജനറൽ കോർഡിനേറ്റർ മറിയം അൽ മൊയ്‌നി, സെൻട്രൽ റീജിയണിലെ ഫെസ്റ്റിവൽ കോർഡിനേറ്റർ സാലിഹ് അൽ തുനൈജി, കിഴക്കൻ ഫെസ്റ്റിവൽ കോർഡിനേറ്റർ ആലിയ അൽ സാബി എന്നിവർ പങ്കെടുത്തു 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.