സുഡാനില്‍ നിന്ന് പത്താമത്തെ ഇന്ത്യന്‍ സംഘം ജിദ്ദയിലേക്ക് പുറപ്പെട്ടു; വ്യോമസേന വിമാനത്തിലുള്ളത് 135 പേര്‍

സുഡാനില്‍ നിന്ന് പത്താമത്തെ ഇന്ത്യന്‍ സംഘം ജിദ്ദയിലേക്ക് പുറപ്പെട്ടു; വ്യോമസേന വിമാനത്തിലുള്ളത് 135 പേര്‍

ന്യൂഡല്‍ഹി: സുഡാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ പത്താമത്തെ സംഘം പോര്‍ട്ട് സുഡാനില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടു. 135 പേരാണ് വ്യോമ സേനയുടെ വിമാനത്തിലുള്ളത്. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ഇതുവരെ 1839 പേരെയാണ് ഒഴിപ്പിച്ചത്. ഇന്നലെ രണ്ട് വിമാനങ്ങള്‍ പോര്‍ട്ട് സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിയിരുന്നു. സംഘര്‍ഷ ഭൂമിയില്‍ നിന്നും ജിദ്ദയിലെത്തിയ സംഘത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് സ്വീകരിച്ചത്. ജിദ്ദയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.

ഇന്ത്യന്‍ നാവിക സേനയുടെ മൂന്ന് കപ്പലുകളും വ്യോമ സേനയുടെ മൂന്ന് വിമാനങ്ങളുമാണ് രക്ഷാദൗത്യത്തിനായി സുഡാനിലെത്തിയത്. അതേസമയം സുഡാന്‍ സംഘര്‍ഷം അതിരൂക്ഷമാണെന്നും ഇന്ത്യക്കാരെ രാജ്യത്ത് തിരികെയെത്തിക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ഖ്വത്ര പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.