ഇവിടെ ആര്‍ക്കും ഒന്നും കിട്ടിയില്ല മാഡം... ആ 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് എവിടെ?

 ഇവിടെ ആര്‍ക്കും ഒന്നും കിട്ടിയില്ല മാഡം... ആ 20 ലക്ഷം കോടിയുടെ  ഉത്തേജക പാക്കേജ് എവിടെ?

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജില്‍ നിന്ന് പത്ത് ശതമാനം തുക പോലും വിതരണം ചെയ്തിട്ടില്ലെന്ന് വിവരാവകാശ രേഖ.

എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 20 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. ഇതുവരെ സാമ്പത്തിക പാക്കേജില്‍ നിന്നും എത്ര തുക അനുവദിച്ചു എന്നറിയിക്കണമെന്നാവശ്യപ്പെട്ട് പുണെയില്‍നിന്നുള്ള വ്യവസായി പ്രഫുല്‍ സര്‍ദയാണ് വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയത്.

പാക്കേജിന്റെ ഭാഗമായി ആത്മനിര്‍ഭര്‍ അഭിയാനില്‍പ്പെടുത്തി മൂന്നു ലക്ഷം കോടി രൂപയുടെ അടിയന്തര വായ്പ (ഇ.സി.എല്‍.ജി.എസ്.) അനുവദിച്ചുവെന്നും ഇതില്‍ നിന്നും വിവിധ സംസ്ഥാനങ്ങള്‍ക്ക് 1.20 ലക്ഷം കോടി വിതരണം ചെയ്തുവെന്നും വിവരാവകാശത്തില്‍ പറയുന്നു. അതായത് അതായത് 130 കോടി ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് എട്ടു രൂപ വെച്ച്. ഈ തുക തിരിച്ചടക്കേണ്ടതുമാണ്.

പദ്ധതിയനുസരിച്ച് 20 ലക്ഷം കോടി രൂപയില്‍ നിന്നും മൂന്നു ലക്ഷം കോടി രൂപ മാത്രമാണ് ചിലവഴിച്ചതെങ്കില്‍ ബാക്കി 17 ലക്ഷം കോടി രൂപ എന്തു ചെയ്തുവെന്നാണ് പ്രഫുല്‍ സര്‍ദയുടെ ചോദ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.