തിരുവനന്തപുരം: ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ മലയാളികളുടെ മോചനം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു. ഇറാനിലെ ഇന്ത്യന്‍ അംബാസിഡര്‍ക്കാണ് കത്തയച്ചത്.
മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി സാം സോമന്‍, എറണാകുളം കൂനന്‍മാവ് സ്വദേശി എഡ്വിന്‍, കടവന്ത്ര സ്വദേശികളായ ജിസ്മോന്‍, ജിബിന്‍ ജോസഫ് എന്നിവരാണ് കപ്പലില്‍ കുടുങ്ങിയ മലയാളികള്‍.
പിടിച്ചെടുത്ത കപ്പലിലെ 24 ജീവനക്കാരില്‍ 23 പേരും ഇന്ത്യക്കാരാണ്. കുവൈറ്റില്‍ നിന്നും ഹോസ്റ്റണിലേക്കുള്ള യാത്ര മധ്യേയാണ് കപ്പല്‍ പിടിച്ചെടുത്തത്. കപ്പലിലെ സാറ്റലൈറ്റ് ഫോണ്‍ അടക്കമുള്ള ആശയവിനിമയെ ഉപകരണങ്ങള്‍ ജീവനക്കാരില്‍ നിന്നും പിടിച്ചെടുത്തു.
അന്താരാഷ്ട്ര തര്‍ക്കം ആരോപിച്ചാണ് ഒമാന്‍ തീരത്ത് നിന്നും അഡ്വാന്റേജ് സ്വീറ്റ് എന്ന അമേരിക്കന്‍ എന്ന കപ്പല്‍ ഇറാന്‍ പിടികൂടിയത്. കപ്പല്‍ ഇറാന്‍ നാവിക സേന അജ്ഞാത തുറമുഖത്തേക്ക് മാറ്റിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.