ഗാലറികളിലെ ഫോട്ടോകളും വ്യക്തി വിവരങ്ങളും ചോര്‍ത്തുന്നു; പ്ലേ സ്റ്റോറില്‍ നിന്നും 3500 ആപ്പുള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ഗാലറികളിലെ ഫോട്ടോകളും വ്യക്തി വിവരങ്ങളും ചോര്‍ത്തുന്നു; പ്ലേ സ്റ്റോറില്‍ നിന്നും 3500 ആപ്പുള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ന്യൂഡല്‍ഹി: പ്ലേ സ്റ്റോറില്‍ നിന്ന് 3500 ലോണ്‍ ആപ്പുകള്‍ നീക്കം ചെയത് ഗൂഗിള്‍. ഗൂഗിളിന്റെ പോളിസികള്‍ പാലിക്കാത്ത ലോണ്‍ ആപ്പുകളാണ് നീക്കം ചെയ്തത്. നീക്കം ചെയ്ത ആപ്പുകള്‍ ഉപയോക്താക്കളുടെ അനുവാദമില്ലാതെ ഫോട്ടോകളും കോണ്‍ടാക്ടുകളും ചോര്‍ത്തുന്നതായി ഗൂഗിള്‍ കണ്ടെത്തിയിരുന്നു.

വ്യക്തിഗത ലോണ്‍ ആപ്പുകള്‍ക്ക് ഫോട്ടോ, കോണ്ടാക്ട് തുടങ്ങിയ സെന്‍സിറ്റീവ് ഡേറ്റകള്‍ കൈക്കലാക്കാതിരിക്കാന്‍ ഗൂഗിള്‍ ലോണ്‍ പോളിസികള്‍ പുതുക്കിയിട്ടുണ്ട്. വ്യാജ ലോണ്‍ ആപ്പുകളിലൂടെ പണം തട്ടിയ കേസില്‍ 14 പ്രതികളെ മുംബൈ സൈബര്‍ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ആളുകളില്‍ നിന്നും തട്ടിയെടുത്ത 350 കോടി രൂപ ക്രിപ്റ്റോകറന്‍സിയാക്കി മാറ്റിയതിന് ശേഷം വിദേശത്തേക്ക് കടത്തുകയാണ് തട്ടിപ്പുകാര്‍ ചെയ്തത്. 2021 മാര്‍ച്ച് 31 നും 2023 നും മധ്യേ മുംബൈ പൊലീസ് 176 വ്യാജ ലോണ്‍ തട്ടിപ്പ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ കേസുമായി ബന്ധപ്പെട്ട് 70 അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനായി പുതിയ ലൈസന്‍സ് മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിച്ചിരിക്കുകയാണ് ഗൂഗിള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.