മുംബൈ: എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവെച്ച് ശരത് പവാര്‍. ആത്മകഥാ പ്രകാശന ചടങ്ങിലാണ് രാജി അറിയിച്ചത്. സ്ഥാനമൊഴിഞ്ഞാലും രാഷ്ട്രീയത്തില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കാന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് പവാര്‍ വ്യക്തമാക്കി. സമിതിയില്‍ സുപ്രിയ സുലെ, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ജയന്ത് പാട്ടീല്‍, അനില്‍ ദേശ്മുഖ്, രാജേഷ് ടോപെ, ഛഗന്‍ ഭുജ്ബല്‍ തുടങ്ങി മുതിര്‍ന്ന അംഗങ്ങള്‍ ഉണ്ടായിരിക്കുമെന്നും പവാര്‍ അറിയിച്ചു.
പാര്‍ട്ടി പിളര്‍പ്പിലേക്കെന്ന വാര്‍ത്ത തള്ളി അജിത് പവാര്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളില്‍ മാത്രമാണ് പിളര്‍പ്പെന്നും യഥാര്‍ത്ഥത്തില്‍ അത്തരത്തിലൊരു നീക്കമില്ലെന്നുമാണ് നേരത്തെ അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായ പടിയിറക്കം.
പൂനെയില്‍ സംഘടിപ്പിച്ച മഹാവികാസ് അഘാഡിയുടെ വിജയാമൃത് റാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അജിത് പവാര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് എന്‍സിപി പിളര്‍പ്പിലേക്കെന്ന അഭ്യൂഹം ശക്തമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.