ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ചു. വൈകിട്ട് നാല് മണിക്കായിരുന്നു എബിവിപി സിനിമാ പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇതോടെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന പ്രതിഷേധവുമായി രംഗത്തെത്തി. ദ കേരള സ്റ്റോറിയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടയിലായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം എബിവിപി സംഘടിപ്പിച്ചത്. ജെഎന്‍യു കാമ്പസില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ എസ്എഫ്ഐ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ദ കേരള സ്റ്റോറി മെയ് അഞ്ചിന് ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്സ് ആണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഏഴു വര്‍ഷം ഗവേഷണം നടത്തിയാണ് സിനിമ തയാറാക്കിയതെന്നാണ് സംവിധായകന്റെ പക്ഷം.
കേരളത്തിലെ 32,000 യുവതികള്‍ മതം മാറി ഐഎസില്‍ ചേര്‍ന്നുവെന്ന ഭാഗം മൂന്നുപേരെന്ന് തിരുത്തി. മൂന്നു യുവതികളുടെ ജീവിതം ഇല്ലാതായ കഥ എന്നാണ് ട്രെയ്ലറില്‍ നല്‍കിയിരിക്കുന്ന പുതിയ വിവരണം.
ചിത്രത്തിന്റെ റിലീസിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കേരള സ്റ്റോറിയുടെ നിര്‍മാതാക്കള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ലൗ ജിഹാദ് വിഷയം ഉന്നയിച്ച് സംസ്ഥാനത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രമായി ഉയര്‍ത്തിക്കാട്ടുന്ന സംഘപരിവാര്‍ പ്രചരണമാണിതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.