മാഞ്ചസ്റ്റെർ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ മാതാധ്യാപക ദിനാചാരണം നടത്തി. മാഞ്ചസ്റ്റെർ ഫോറം സെന്ററിൽ രൂപതയിലെ വിവിധ മിഷനുകളിൽ നിന്നുള്ള മതാധ്യാപകരും വൈദികരും പങ്കെടുത്ത സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു.
തിരുസഭയിൽ ഒരു അൽമായന് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉദാത്തമായ ശുശ്രൂഷയാണ് വിശ്വാസ പരിശീലമെന്ന് ബിഷപ് പറഞ്ഞു.
വിശ്വാസ പരിശീലന രംഗത്തെ സമകാലിക വെല്ലുവിളികൾ എന്ന വിഷയത്തിൽ ഫാ. ജോസഫ് ഇലഞ്ഞിമറ്റം, വിളിയും ദൗത്യവും എന്ന വിഷയത്തിൽ വികാരി ജനറൽ റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട് എന്നിവർ ക്ലാസുകൾ നയിച്ചു.
രൂപത മതബോധന കമ്മീഷൻ ചെയർമാൻ റവ.ഡോ. ബാബു പുത്തൻപുരക്കൽ, വികാരി ജനറൽമാരായ മോൺ. ജിനോ അരീക്കാട്ട് എംസിബിഎസ്, മോൺ. സജിമോൻ മലയിൽ പുത്തൻപുരയിൽ, ബിജോയ് മാത്യു എന്നിവർ പ്രസംഗിച്ചു.
വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ആൻസി ജോൺസൺ അവതരിപ്പിച്ചു. രൂപതയിൽ നടപ്പിലാക്കുന്ന പുതിയ മതബോധന രീതികളുടെ വിവിധ വശങ്ങളെപ്പറ്റി ജിമ്മി മാത്യു, ഷാജുമോൻ ജോസഫ്, ജയ്മോൻ തോമസ് എന്നിവർ പ്രെസൻറ്റേഷനുകൾ അവതരിപ്പിച്ചു.
സിഎൽറ്റി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളും ആഗോള തലത്തിൽ നടത്തിയ മിഷൻ ക്വിസ് മത്സരത്തിന്റെ രൂപതാതല വിജയികൾക്കുള്ള സമ്മാനങ്ങളും സമ്മേളനത്തിൽ വിതരണം ചെയ്തു. അടുത്ത വർഷത്തെ മതാധ്യാപക ദിനം 2024 മെയ് ആറിന് ബിർമിംഗ് ഹാം റീജിയനിൽ വച്ച് നടത്തുവാനും തീരുമാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26