ഫട്ടോര്‍ഡ: ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് നിർണായക ദിനം. സീസണിലെ അഞ്ചാം മത്സരത്തില്‍ ബെംഗളൂരു എഫ്സിയെ ബ്ലാസ്റ്റേഴ്സ് നേരിടും. രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്.
നാല് കളിയില്‍ ഒന്നില്‍ പോലും ജയിക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. രണ്ട് തോല്‍വിയും സമനിലയും ഉള്ള ബ്ലാസ്റ്റേഴ്സിന് രണ്ട് പോയിന്‍റാണുള്ളത്.
നാല് കളിയില്‍ ഒരു ജയവും മൂന്ന് സമനിലയും അടക്കം ആറ് പോയിന്‍റാണ് ബെംഗളൂരുവിന് ഉള്ളത്. ബ്ലാസ്റ്റേഴ്സ് നാല് കളിയില്‍ മൂന്ന് ഗോളും ബെംഗളൂരു അഞ്ച് ഗോളുമാണ് നേടിയത്.
മലയാളി താരം ആഷിഖ് കുരുണിയന്‍ ബെംഗളൂരു ആദ്യ ഇലവനില്‍ ഉണ്ടാകും. ഇരുടീമുകളും തമ്മിലുള്ള ആറ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.