നൈജീരിയയിൽ നാനൂറിലധികം സ്‌കൂൾ കുട്ടികളെ തട്ടിക്കൊണ്ടു പോയി

നൈജീരിയയിൽ നാനൂറിലധികം സ്‌കൂൾ കുട്ടികളെ തട്ടിക്കൊണ്ടു പോയി

അബുജ : രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശമായ കട്സിന സംസ്ഥാനത്തെ സെക്കൻഡറി സ്‌കൂളിൽ ആയുധധാരികൾ ആക്രമിച്ചതിനെ തുടർന്ന് നൂറുകണക്കിന് നൈജീരിയൻ വിദ്യാർത്ഥികളെ കാണാതായതായി പോലീസ് സ്ഥിരീകരിച്ചു.

“എകെ 47 റൈഫിളുകളുപയോഗിച്ച് വെടിയുതിർത്ത ഒരു കൂട്ടം കൊള്ളക്കാർ വെള്ളിയാഴ്ച രാത്രി കങ്കാറയിലെ സർക്കാർ സയൻസ് സെക്കൻഡറി സ്കൂളിനെ ആക്രമിച്ചു”. കട്സിന സ്റ്റേറ്റ് പോലീസ് വക്താവ് ഗാംബോ ഇസ പ്രസ്താവനയിൽ പറഞ്ഞു.

400 ഓളം വിദ്യാർത്ഥികളെ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതായി കരുതുന്നു 200 പേരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 600 ലധികം വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ ഉള്ളത്. കാണാതായതും തട്ടിക്കൊണ്ടുപോയതുമായ വിദ്യാർത്ഥികളുടെ യഥാർത്ഥ എണ്ണം കണ്ടെത്താൻ പോലീസും നൈജീരിയൻ ആർമിയും നൈജീരിയൻ വ്യോമസേനയും സ്‌കൂൾ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നതായി പോലീസ് വ്യക്താവ് അറിയിച്ചു.

ഇത്തരം ആക്രമണങ്ങൾ പതിവുള്ള നൈജീരിയയിൽ സ്കൂളിന് നേരെ നടത്തുന്ന ഏറ്റവും പുതിയ ആക്രമണമാണിത്. 2014 ഏപ്രിലിൽ വടക്കുകിഴക്കൻ ബൊർനോ സ്റ്റേറ്റിലെ ചിബോക്കിലെ സ്‌കൂൾ ഡോർമിറ്ററിയിൽ നിന്ന് ഇസ്ലാമിക ജിഹാദി ഗ്രൂപ്പായ ബോക്കോ ഹറാം അംഗങ്ങൾ 276 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതാണ് ഏറ്റവും ഗുരുതരമായ സംഭവം. നൂറോളം പെൺകുട്ടികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ സജീവമായ നിരവധി കൊള്ളക്കാരിൽ ഒരു ഗ്രൂപ്പാണ് ഏറ്റവും പുതിയ ആക്രമണം നടത്തിയതെന്ന് കരുതുന്നു. മോചനദ്രവ്യത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകുന്നതിൽ കുപ്രസിദ്ധരാണ് ഈ ഗ്രൂപ്പുകൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.