തിരുവനന്തപുരം: മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായി രംഗത്ത് വരണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ. വര്‍ഗീയ രാഷ്ട്രീയം ജനാധിപത്യത്തിന്റെ അന്തകനാണെന്ന് സത്യം തിരിച്ചറിഞ്ഞ് സമാധാന സ്ഥാപനത്തിനായി ജനാധിപത്യ ഭരണ സംവിധാനത്തെ സ്‌നേഹിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവരണം.
മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. കഴിഞ്ഞ കുറെ ദിവസങ്ങളായി മണിപ്പൂരില്‍ നടക്കുന്ന കലാപം വളരെയേറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. രണ്ടു വിഭാഗങ്ങളായി സംസ്ഥാനത്തെ ജനങ്ങള്‍ പരസ്പരം ആക്രമിക്കുന്നതും സ്ഥാപനങ്ങളും വീടുകളും ആരാധനാലയങ്ങളും അഗ്‌നിക്കിരയാക്കുന്നതും അത്യന്തം അപലപനീയമാണെന്നും കാതോലിക്കാ ബാവ പറഞ്ഞു.
സംഘര്‍ഷത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തുതന്നെയായാലും സംഘര്‍ഷവും ആള്‍നാശവും ഇല്ലാതാക്കാന്‍ വേണ്ട സത്വര നടപടി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. ജനാധിപത്യത്തിന്റെ അമ്മയെന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തിന് അന്ത്യം കുറിക്കാന്‍ പോന്ന വര്‍ഗീയ കലാപങ്ങള്‍ക്ക് അറുതി വരുത്താന്‍ ഉചിതമായ നടപടികള്‍ കൈകൊള്ളണമെന്നും ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.