മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച കഥാപാത്രങ്ങളായി അഭിനയിക്കാന്‍ ടൊവിനോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വാഹനങ്ങളോടും യാത്രകളോടും ഫിറ്റ്‌നസിനോടുമുള്ള താരത്തിന്റെ താല്‍പര്യം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
തന്റെ ജീവിതത്തിലെ പല സുപ്രധാന നിമിഷങ്ങളും താരം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. കൂടാതെ താരത്തിന് ഫോട്ടോഗ്രാഫിയോടുള്ള താല്‍പര്യം വളരെ വലുതാണ്. ഇപ്പോഴിതാ തന്റെ മനസ് മനസിലാക്കി ഭാര്യ ലിഡിയ നല്‍കിയ ക്രിസ്തുമസ് സമ്മാനം ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം.
നിക്കോണിന്റെ ഡിഎസ്എല്‍ആര്‍ ക്യാമറയാണ് ഭാര്യ ലിഡിയ താരത്തിന് സമ്മാനിച്ചത്.
സമ്മാനം ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് ടൊവിനോ ഇന്‍സ്റ്റഡിയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ.. കൊള്ളാം, ഇതിനെക്കാള്‍ മികച്ച എന്ത് ക്രിസ്മസ് സമ്മാനമാണ് തരാനാകുക. വളരെ ചിന്തിച്ച് മികച്ച ഒന്ന് എന്റെ പ്രിയപ്പെട്ട ഭാര്യ തന്നു. എന്റെ പ്രിയപ്പെട്ടവളേ, വളരെയധികം നന്ദി. മനോഹരമായ ഈ നിക്കോണ്‍ ക്യാമറയ്ക്കും, ഞങ്ങള്‍ മൂന്നുപേരെയും സ്‌നേഹത്തോടെ പരിപാലിക്കുന്നതിനും! അതെ, എന്റെ കൗതുകകരമായ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എപ്പോഴും മനസിലാക്കുന്നതിന് നന്ദി. നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ നിന്റെ ചിത്രങ്ങള്‍ ഞാന്‍ ക്ലിക്ക് ചെയ്യുന്നില്ല എന്നോര്‍പ്പിക്കാനാണോ ഇത്? എനിക്കിത് വളരെയധികം ഇഷ്ടമായി, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു,'' ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.