സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

ന്യൂഡൽഹി: സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി. കർണ്ണാടകയിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം കമ്മിഷൻ നിർദേശങ്ങളെ അട്ടിമിറിച്ചുള്ളതാണെന്ന് കാട്ടിയാണ് പരാതി.

കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിൻറെ നേതൃത്വത്തിലുള്ള സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തെത്തി പരാതി നൽകിയത്. കർണാടകയുടെ പരമാധികാരത്തിനോ സൽപ്പേരിനോ അഖണ്ഡതക്കോ കളങ്കം ചാർത്താൻ ആരേയും അനുവദിക്കില്ലെന്ന പരാമർശം വിഭജനം ലക്ഷ്യമിട്ടുള്ളതാണെന്നും ബിജെപി ആരോപിക്കുന്നു.

അതേ സമയം കർണാടക തെരഞ്ഞെടുപ്പിൻറെ പരസ്യ പ്രചാരണം ഇന്ന് അ സാനിക്കും. ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയാകും കൊട്ടിക്കലാശത്തിന് നേതൃത്വം നൽകുക. പ്രിയങ്കാ ഗാന്ധി ചിക്ക് പേട്ടിലും വിജയനഗരയിലുമായി റാലികൾ നയിക്കും. രാഹുൽ ഗാന്ധി ബംഗളുരു നഗരം കേന്ദ്രീകരിച്ചാകും പ്രചാരണം നടത്തുക.

നാൽപത് ദിവസം നീണ്ടു നിന്ന പ്രചാരണത്തിൽ വീറും വാശിയും പ്രകടമായിരുന്നു. മോദിക്കെതിരെ മല്ലികാർജ്ജുൻ ഖാർഗ്ഗെയുടെ വിഷപാമ്പ് പരാമർശം, ബജറംഗ് ദൽ വിവാദം തുടങ്ങിയവ പ്രചാരണത്തിന് ചൂട് പിടിപ്പിച്ചു. നാളെ നിശബ്‌ദ പ്രചാരണത്തിൻറെ ദിവസമാണ്. മറ്റന്നാളാണ് കർണാടകയിൽ ജനം വിധിയെഴുതുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.