കൊടുങ്കാറ്റ് മുന്നറിയിപ്പ് മെച്ചപ്പെടുത്താൻ നാസയുടെ പ്രത്യേക ഉപ​ഗ്രഹങ്ങൾ ന്യൂസിലാൻഡിൽ നിന്ന്

കൊടുങ്കാറ്റ് മുന്നറിയിപ്പ് മെച്ചപ്പെടുത്താൻ നാസയുടെ പ്രത്യേക ഉപ​ഗ്രഹങ്ങൾ ന്യൂസിലാൻഡിൽ നിന്ന്

വാഷിം​ഗ്ടൺ: കൊടുങ്കാറ്റുകളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിന് ഉപ​ഗ്രഹങ്ങൾ ന്യൂസിലാൻഡിൽ നിന്ന് വിക്ഷേപിച്ച് നാസ. കൊടുങ്കാറ്റുകളും ഉഷ്ണമേഖലാ കൊടുങ്കാറ്റുകളും നന്നായി മനസ്സിലാക്കുന്നതിനും ട്രാക്കു ചെയ്യുന്നതിനുമുള്ള ദൗത്യത്തിന്റെ ആദ്യ ഭാഗമായി നാസ തിങ്കളാഴ്ച രണ്ട് ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലേക്ക് വിക്ഷേപിച്ചു.

ട്രോപിക്സ് ദൗത്യത്തിന്റെ ഭാഗമായി ന്യൂസിലൻഡിലെ മഹിയയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് പുറപ്പെട്ട റോക്കറ്റിൽ ക്യൂബ്സാറ്റ്സ് എന്നറിയപ്പെടുന്ന രണ്ട് ചെറിയ ഉപഗ്രഹങ്ങൾ ഉണ്ടായിരുന്നു. റോക്കറ്റ് ലാബ് വികസിപ്പിച്ച ഇലക്‌ട്രോൺ ഓർബിറ്റൽ ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ചാണ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.

ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ നിരീക്ഷിക്കുന്നതിനായി ഉടൻ തന്നെ നാല് ക്യൂബ് സാറ്റുകളുടെ ഒരു കൂട്ടം ട്രോപിക്സ് രൂപീകരിക്കും. ഇത് നിലവിലുള്ള കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹങ്ങളേക്കാൾ കൂടുതൽ നിരീക്ഷണങ്ങൾ നടത്താൻ പ്രാപ്തമാണ്.

കൊടുങ്കാറ്റുകളും ഉഷ്ണമേഖലാ കൊടുങ്കാറ്റുകളും ചിലപ്പോൾ അപകടകരമാകുന്നു, അതിനാൽ ട്രോപിക്സ് ദൗത്യങ്ങൾ ആരംഭിക്കാൻ നാസയെ ഏൽപ്പിച്ചതിൽ തങ്ങൾക്ക് അഭിമാനമുണ്ട്. ഇത് കൊടുങ്കാറ്റിന്റെ ശക്തി കൃത്യമായി പ്രവചിക്കുകയും അതു മൂലം ആളുകളെ സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിക്കാനുള്ള പദ്ധതികൾ തയ്യാറാക്കാനുള്ള സമയം ലഭിക്കുമെന്ന് റോക്കറ്റ് ലാബ് സ്ഥാപകനും സിഇഒയുമായ പീറ്റർ ബെക്ക് പറഞ്ഞു.

2023 ലെ കൊടുങ്കാറ്റ് സീസൺ ആരംഭിക്കുന്നതിനാൽ, ഈ ദൗത്യം വളരെ പ്രധാനപ്പെട്ടതാണ്. ഓരോ ക്യൂബ്സാറ്റും ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 550 കിലോമീറ്റർ ഭ്രമണം ചെയ്യുകയും ഉഷ്ണമേഖലാ കൊടുങ്കാറ്റുകളുടെ മഴ, താപനില, ഈർപ്പം എന്നിവയുടെ നിരീക്ഷണങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും.

ഒരു കൊടുങ്കാറ്റിനിടയിൽ സംഭവിക്കാവുന്ന പെട്ടന്നുള്ള മാറ്റങ്ങൾ മനസിലാകുന്നതിലൂടെ കാലാവസ്ഥാ നിരീക്ഷകർക്ക് അവരുടെ പ്രവചനങ്ങൾ സു​ഗമമാകും. കൂടുതൽ ശസ്ത്രഞ്ജരെയും ദൗത്യത്തിനായി നിയമിക്കും. 2022-ൽ അമേരിക്കയിൽ മൂന്ന് ചുഴലിക്കാറ്റുകൾ വീശിയടിച്ചു. ഇതിൽ ഇയാൻ ചുഴലിക്കാറ്റ് മാത്രം 100 ബില്യൺ ഡോളറിലധികം നാശനഷ്ടങ്ങൾ വരുത്തുകയും 100 ലധികം മരണങ്ങൾക്ക് കാരണമാവുകയും ചെയ്തെന്ന് പ്രോഗ്രാം എക്സിക്യൂട്ടീവ് ബെൻ കിം പറഞ്ഞു.

ഏകദേശം ഒരു മണിക്കൂറിൽ കൊടുങ്കാറ്റിന്റെ ആന്തരിക ഘടന കാണാൻ അനുവദിക്കുന്ന മൈക്രോവേവ് നിരീക്ഷണങ്ങൾ പുത്തൻ ദൗത്യത്തിൽ ലഭിക്കുന്നതിലൂടെ ശാസ്ത്രീയ ധാരണ മെച്ചപ്പെടുത്താനാണ് ട്രോപിക്സ് ലക്ഷ്യമിടുന്നത്. ട്രോപിക്സ് ശേഖരിക്കുന്ന വിവരങ്ങൾ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ, ജോയിന്റ് ടൈഫൂൺ മുന്നറിയിപ്പ് കേന്ദ്രം എന്നിവർക്ക് കൈമാറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.