താനൂര്‍ ബോട്ടപകടം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; മെയ് 19 ന് തിരൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും

താനൂര്‍ ബോട്ടപകടം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; മെയ് 19 ന് തിരൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും

മലപ്പുറം: താനൂരില്‍ ബോട്ട് മുങ്ങി 22 പേര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മെയ് 19 ന് തിരൂരില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയറും പത്ത് ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

താനൂരില്‍ അപകടത്തില്‍പെട്ട ബോട്ട് ഫോറന്‍സിക് സംഘം പരിശോധിച്ചു. ബോട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഇതിനോടകം ഉയര്‍ന്നു വന്നിട്ടുണ്ട്. ബോട്ടിന്റെ നിര്‍മ്മാണം, ആകൃതി, ആളുകള്‍ ബോട്ടിന്റെ മുകളില്‍ കയറി നില്‍ക്കാനുള്ള സാഹചര്യം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ അപകടത്തിലേക്ക് വഴിവെച്ചു.

ഞായറാഴ്ച വൈകുന്നേരം ഏഴോടെ ആയിരുന്നു കേരളത്തെ ഒന്നാകെ ഞെട്ടിച്ച അപകടം നടന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണം പാലിക്കാതിരുന്നതിനാല്‍ അപകടം ദുരന്തമായി മാറി. മനുഷ്യനിര്‍മിതമായ അപകടമാണെന്ന് പ്രതികരണം വരുന്നെങ്കിലും ഇനിയും ഇത്തരത്തിലുള്ള അപകടങ്ങള്‍ വരാതിരിക്കാന്‍ ആവശ്യമായ നിയമ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളണം.

സുരക്ഷ ക്രമീകരണങ്ങള്‍ പാലിക്കാത്ത ബോട്ടുകള്‍ സഞ്ചാരികളുമായി യാത്ര ചെയ്യാന്‍ അനുവദിക്കരുത്. വ്യക്തമായ നിയമ പരിരക്ഷ സാധാരണക്കാര്‍ക്കും അവകാശപ്പെട്ടതല്ലേ എന്ന ചോദ്യം ഈ സംഭവത്തോടെ സമൂഹത്തില്‍ ഉയരുന്നു. അധികാരികള്‍ നടപടി സ്വീകരിക്കാന്‍ അടുത്തൊരു അപകടം വരെ കാത്തുനില്‍ക്കരുത്...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.