മുഖ്യമന്ത്രിയും മന്ത്രിമാരും ലൈഫ് മിഷൻ അന്വേഷണ പരിധിയിൽ വരാൻ സാധ്യത

മുഖ്യമന്ത്രിയും മന്ത്രിമാരും ലൈഫ് മിഷൻ അന്വേഷണ പരിധിയിൽ വരാൻ സാധ്യത

തിരുവനന്തപുരം : ലൈഫ് മിഷൻ കരാറിൽ സിബിഐ അന്വേഷണം വരുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും അന്വേഷണ പരിധിയിൽ വരാൻ സാധ്യത കൽപ്പിക്കപ്പെടുന്നു. ലൈഫ് മിഷൻ സർക്കാർ പദ്ധതിയാണെന്നും പദ്ധതിയിൽ റെഡ് ക്രസന്റുമായി കരാറിൽ ഏർപ്പെട്ടത് സർക്കാർ സംവിധാനവും ആയതിനാൽ അന്വേഷണത്തിന്റെ പരിധിയിൽ വരും.

ലൈഫ് മിഷന്റെ ചുമതലക്കാർ എന്ന നിലയിൽ അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.അതിലേയ്ക്കാണ് സിബിഐ പ്രത്യേക കോടതിയിൽ സമർപ്പിച്ച എഫ് ഐആറിൽ വഴിതെളിയിക്കുന്നതും.

പ്രതിപട്ടികയിൽ മൂന്നാം പ്രതികളുടെ സ്ഥാനത്ത് അൺനോൺ ഔഫിഷ്യൽസ് എന്ന് സൂചിപ്പിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമെങ്കിലും പ്രതി പട്ടികയിൽ ആരൊക്കെ വരുമെന്ന് നിലവിൽ പറയാനാകില്ല. അൺ നോൺ ഒഫിഷ്യൽസ് എന്നാൽ മുഖ്യമന്ത്രി മുതൽ മന്ത്രിമാർ ഉൾപ്പെടെ ഐഎഎസുകാരിൽ വരെ അന്വേഷണം നീളാൻ സാധ്യതയുണ്ട്.

റെഡ് ക്രസന്റും ലൈഫ് മിഷനും ഒപ്പുവച്ച കരാറിൽ രണ്ടാം കക്ഷി സർക്കാരാണ്.കരാറിന്റെ വിശദവിവരങ്ങൾ എൻഫോഴ്സ്മെന്റ് റിപ്പോർട്ട് വഴി സിബിഐ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. നാലുകോടി കമ്മീഷനും സന്ദീപിന്റെ കമ്പനിയിലേയ്ക്ക് കമ്മീഷന്റെ ഇടപാടുകൾ ചെന്നതും അന്വേഷണത്തിന്റെ ഭാഗമായി തീരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.