ക്രിസ്തുമസ് പരിപാടിക്ക് പിന്നാലെ ന്യൂയോര്‍ക്കിലെ കത്തീഡ്രലില്‍ വെടിവെപ്പ്

ക്രിസ്തുമസ് പരിപാടിക്ക് പിന്നാലെ ന്യൂയോര്‍ക്കിലെ കത്തീഡ്രലില്‍  വെടിവെപ്പ്

അമേരിക്കയിലെ പ്രധാന ക്രിസ്ത്യന്‍ ആരാധാനകേന്ദ്രങ്ങളിലൊന്നായ ന്യൂയോര്‍ക്കിലെ കത്തീഡ്രലില്‍ വെടിവെപ്പ്. കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് സെന്റ്. ജോണ്‍ ദ ഡിവൈനില്‍ വെച്ചാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച വൈകീട്ട് നാല് മണിയോടാണ് സംഭവം നടന്നത്.

ന്യൂയോർക്കില്‍  ക്രിസ്മസ് ക്വയര്‍ കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്  ഇടയിൽ തോക്കുമായി ഒളിച്ചിരുന്ന ആക്രമി സംഗീതപരിപാടി അവസാനിച്ചതിന് തൊട്ടുപിന്നാലെ ജനങ്ങള്‍ക്ക് നേരെ വെടിയുതിർത്തു. പരിപാടിക്ക് സുരക്ഷയൊരുക്കാനായെത്തിയ പൊലീസ് ഉടനടി ഇയാളെ വെടിവെച്ചിട്ടു.പ്രതിയുടെ നില ഗുരുതരമാണെന്നും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും മറ്റാര്‍ക്കും പരുക്കില്ല എന്ന് പൊലീസ് അറിയിച്ചു.

'വളരെ മനോഹരമായി കരോള്‍ നടക്കുകയായിരുന്നു. എല്ലാം മനോഹരമായിരുന്നു. പെട്ടെന്നാണ് പരിപാടി അവസാനിച്ചതും ഒരാള്‍ വെടിവെപ്പ് തുടങ്ങിയതും. എല്ലാവരും ഞെട്ടലിലാണ്.’ കത്തീഡ്രലിന്റെ വക്താവായ ലിസ ഷൂബെര്‍ട്ട് പറഞ്ഞു. വെടിവെപ്പ് നടത്തിയ ആളെക്കുറിച്ചോ ഇയാളുടെ ലക്ഷ്യത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.