സുസ്ഥിരവികസനം ലക്ഷ്യം, എഐഎം അബുദബിയില്‍ തുടരുന്നു

സുസ്ഥിരവികസനം ലക്ഷ്യം, എഐഎം അബുദബിയില്‍ തുടരുന്നു

അബുദാബി: വാർഷിക നിക്ഷേപകസംഗമത്തിന് അബുദബിയില്‍ തുടക്കമായി. പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനത്തിന് ഒരുമിച്ച് നില്‍ക്കണമെന്ന സന്ദേശമുയർത്തിയാണ് മൂന്ന് ദിവസത്തെ എഐഎമ്മിന് അബുദബിയില്‍ തുടക്കമായത്. യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അൽ സെയൂദി സംഗമം ഉദ്ഘാടനം ചെയ്തു. അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാകർതൃത്വത്തിൽ അബുദാബി നാഷണൽ എക്സിബിഷൻ സെന്‍ററിലാണ് സംഗമം നടക്കുന്നത്.

പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനത്തിന് ലോകരാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ഡോ. താനി അൽ സെയൂദി പറഞ്ഞു. ഭാവിയിലെ നിക്ഷേപ അവസരങ്ങള്‍ സമ്മേളത്തില്‍ ചർച്ചയാകും. സുസ്ഥിര സാമ്പത്തിക വളർച്ച ഉയർത്തുകയെന്നതാണ് സമ്മേളനം ലക്ഷ്യമിടുന്നത്.

സംഗമത്തിലെ കേരളാ പവലിയന്‍ ഇന്ത്യന്‍ അംബാസഡർ സജ്ഞയ് സുധീ അബുദബി ചേംബർ ഓഫ് കൊമേഴ്സ് ചെയർമാന്‍ എം എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വാണിജ്യ മന്ത്രാലയത്തിലെ വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറി രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കേരള ഐടി സെക്രട്ടറി രത്തല്‍ കേല്‍ക്കർ, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ്, നോർക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല തുടങ്ങിയവരും പങ്കെടുത്തു. വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി, അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി എന്നിവർ പവലിയൻ സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി സംവദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.