ജിസിസി താമസകാർക്കുള്ള എന്ററി പെർമിന്റ് കൂടുതൽ സജീവമാക്കി

ജിസിസി താമസകാർക്കുള്ള എന്ററി പെർമിന്റ് കൂടുതൽ സജീവമാക്കി

ദുബായ്: ജിസിസി രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് എൻട്രി പെർമിറ്റ് നൽകുന്നത് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) കൂടുതൽ സജീവമാക്കി. ഇവിടെങ്ങളിലുള്ളവരുടെ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും യുഎഇയിലേക്കുള്ള സുഗമമായ പ്രവേശന പ്രക്രിയ ഉറപ്പാക്കുന്നതിനുമാണ് എൻട്രി പെർമിന്റ് സേവനം കൂടുതൽ സജീവമാക്കിയത്.

ജി‌ഡി‌ആർ‌എഫ്‌എ ദുബായ് വെബ്‌സൈറ്റ് വഴി(https://www.gdrfad.gov.ae/en/services/ee043e4a-5c61-11ea-0320-0050569629e8) ആക്‌സസ് ചെയ്യാവുന്ന ഈ സേവനം, യു‌എഇയിലേക്കുള്ള യാത്രയ്‌ക്ക് മുമ്പ് ജിസിസി നിവാസികൾക്ക് മുൻ‌കൂർ ഓൺലൈൻ എൻ‌ട്രി പെർമിറ്റ് നേടുന്നതിന് അനുവദിക്കുന്നു. എൻട്രി പോയിന്റുകളിലെ കാലതാമസം ഒഴിവാക്കാനും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികൾ സുഗമമാക്കാനും ഇത് സഹായിക്കും.

പുതിയ സേവനം യാത്രക്കാർക്കും അധികാരികൾക്കും നിരവധി ആനുകൂല്യങ്ങൾ നൽകുമെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി. എൻട്രി പോയിന്റുകളിൽ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും തിരക്ക് കുറയ്ക്കാനും ഇമിഗ്രേഷൻ പ്രക്രിയ കാര്യക്ഷമമാക്കാനും ഇത് സഹായിക്കും. കൂടാതെ, വ്യക്തികൾ രാജ്യത്ത് എത്തുന്നതിന് മുമ്പ് അവരുടെ യാത്രാ വിവരങ്ങൾ പരിശോധിച്ച് സുരക്ഷാ നടപടികൾ വർദ്ധിപ്പിക്കാൻ ഇത് അധികാരികളെ അനുവദിക്കും.

ജോലി, വിനോദസഞ്ചാരം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി രാജ്യത്തേക്ക് പതിവായി യാത്ര ചെയ്യുന്ന ജിസിസി നിവാസികൾക്ക്  ഈ എൻട്രി പെർമിറ്റ് ഗുണകരമാണ്.  യാത്രയ്‌ക്ക് മുമ്പായി പ്രവേശനാനുമതി ലഭിക്കുന്നതിന് ഈ പുതിയ സേവനം പ്രയോജനപ്പെടുത്താൻ എല്ലാ ജിസിസി നിവാസികളോടും GDRFA നിർദ്ദേശിച്ചിട്ടുണ്ട്. ഇത് തടസ്സരഹിതമായ പ്രവേശന പ്രക്രിയ ഉറപ്പാക്കാനും അവരുടെ മൊത്തത്തിലുള്ള യാത്രാനുഭവം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ജിഡിആർഎഫ്എ ദുബൈ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.