പഞ്ചാബില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം; ഒരുമാസത്തിനിടെ മൂന്നാമത്തെ സ്‌ഫോടനം

പഞ്ചാബില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം; ഒരുമാസത്തിനിടെ മൂന്നാമത്തെ സ്‌ഫോടനം

അമൃത്സര്‍: പഞ്ചാബില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം. ഉഗ്രശബ്ദം കേട്ടതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തുകയാണ്. ഫോറന്‍സിക് സംഘവും സ്‌ഫോടക വസ്തു വിദഗ്ദ്ധരും സ്ഥലത്തെത്തി.

ബധനാഴ്ച അര്‍ദ്ധരാത്രിയോടെ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നാണ് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. പരിശോധനയില്‍ എന്തെങ്കിലും കണ്ടെത്തിയോ എന്ന് വ്യക്തമല്ല. പ്രദേശമാകെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ അറസ്റ്റിലായിയെന്നും റിപ്പോര്‍ട്ടുണ്ട്.

ഈ മാസം ആറിനും എട്ടിനും സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഖാലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങിന്റെ അറസ്റ്റിന് ശേഷമാണ് സ്‌ഫോടനങ്ങള്‍ നടന്നത് എന്നത് കടുത്ത ആശങ്കയ്ക്ക് ഇടനല്‍കുന്നുണ്ട്.

അമൃത്പാലിന് നിരവധി അനുയായികളാണ് ഉള്ളത്. വന്‍ സ്‌ഫോടനം നടത്തുന്നതിനുള്ള സൂചനയാണിതെന്നും സംശയിക്കുന്നുണ്ട്. എന്നാല്‍ അമൃത്പാലിന്റെ അനുയായികളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന പ്രചാരണത്തെ പൊലീസ് തള്ളിക്കളയുകയാണ്. അത്തരത്തിലുള്ള ഒരു തെളിവും കിട്ടിയിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.