വീട് കുത്തിത്തുറന്ന് മോഷണവീഡിയോ, വ്യക്തത വരുത്തി ഖത്തർ

വീട് കുത്തിത്തുറന്ന് മോഷണവീഡിയോ, വ്യക്തത വരുത്തി ഖത്തർ

ദോഹ: വീട് കുത്തിത്തുറക്കുകയും വീട്ടുകാരെ കെട്ടിയിടുകയും ചെയ്ത് മോഷണശ്രമം നടത്തുന്ന വീഡിയോ ഖത്തറിലേത് അല്ലെന്ന് ആഭ്യന്തര മന്ത്രാലയം. സമൂഹമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ റിപ്പോർട്ട് നല്‍കിയിട്ടില്ലെന്നും മന്ത്രാലയം ട്വീറ്റില്‍ വ്യക്തമാക്കി.

വ്യക്തതയില്ലാത്ത വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി. അജ്ഞാത ഉറവിടങ്ങളില്‍ നിന്നുളള വ്യക്തതയില്ലാത്ത വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് നിയമനടപടികളെടുക്കാന്‍ ഇടയാക്കുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.