ഉക്രെയ്ൻ പ്രസിഡന്റ് റോമിൽ; ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

ഉക്രെയ്ൻ പ്രസിഡന്റ് റോമിൽ; ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

വത്തിക്കാൻ സിറ്റി: ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി റോമിലെത്തിയതായി റിപ്പോർട്ടുകൾ. ഫ്രാൻസിസ് മാർപ്പാപ്പയുമായി വൈകാതെ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണു സൂചന.

ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, പ്രധാനമന്ത്രി ജോർജിയ മെലാനി എന്നിവരുമായും സെലൻസ്‌കി കൂടിക്കാഴ്ച നടത്തുമെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അന്നേദിനം തന്നെ വത്തിക്കാനിൽ മാർപ്പാപ്പയും സെലൻസ്‌കിയും കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഫ്രാൻസിസ് പാപ്പയും സെലൻസ്‌കിയും കൂടിക്കാഴ്ച നടത്തുമെന്ന് വത്തിക്കാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങളാലും പ്രോട്ടോക്കോൾ അനുസരിച്ചും പ്രസിഡന്റിന്റെ യാത്രകൾ ഉക്രെയ്‌ൻ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

സെലൻസ്‌കിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് കർശന സുരക്ഷയാണ് റോമിൽ ഉടനീളം ഏർപ്പെടുത്തിയിരിക്കുന്നത്. 2000 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.