ഉക്രെയ്ന്‍ അതിര്‍ത്തിക്ക് സമീപം റഷ്യന്‍ സൈനിക വിമാനങ്ങള്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്

ഉക്രെയ്ന്‍ അതിര്‍ത്തിക്ക് സമീപം റഷ്യന്‍ സൈനിക വിമാനങ്ങള്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്

കീവ്: ഉക്രെയ്ന്‍ അതിര്‍ത്തിക്ക് സമീപം റഷ്യന്‍ സൈനിക വിമാനങ്ങള്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. റഷ്യയുടെ രണ്ട് യുദ്ധവിമാനങ്ങളും രണ്ട് സൈനിക ഹെലികോപ്റ്ററുകളും വെടിവച്ചിട്ടതായാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ കൊമ്മേഴ്സന്റ് പറയുന്നത്.

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ഉക്രെയ്‌നിലെ ചെര്‍നിഹിവ് മേഖലയില്‍ ആക്രമണം നടത്തേണ്ടതായിരുന്ന വിമാനങ്ങളാണ് തകര്‍ന്നത്. വിമാനങ്ങള്‍ക്ക് ആവശ്യമായ എയര്‍ സപ്പോര്‍ട്ട് നല്‍കുന്നതിനായിരുന്നു ഹെലികോപ്റ്ററുകള്‍.

എസ്‌യു-34 ഫൈറ്റര്‍-ബോംബര്‍, എസ്.യു-35 യുദ്ധവിമാനം, രണ്ട് എംഐ-8 ഹെലികോപ്റ്ററുകള്‍ എന്നിവ വടക്കുകിഴക്കന്‍ ഉക്രെയ്ന്‍ ഭാഗത്തുള്ള ബ്രയാന്‍സ്‌ക് മേഖലയില്‍ വെടിവച്ച് വീഴ്ത്തിയതായാണ് കൊമ്മേഴ്സന്റ് വെബ്സൈറ്റില്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.