ദുബായില്‍ ഓട്ടോണോമസ് ഇലക്ട്രിക് അബ്രകള്‍ വരുന്നു

ദുബായില്‍ ഓട്ടോണോമസ് ഇലക്ട്രിക് അബ്രകള്‍ വരുന്നു

ദുബായ്: ദുബായില്‍ ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന ഇലക്ട്രിക് അബ്രകള്‍ പ്രവർത്തനമാരംഭിക്കുന്നു. ദുബായിലെ ഏറ്റവും പരമ്പരാഗതമായ ജലഗതാഗത മാർഗങ്ങളിലൊന്നാണ് അബ്ര. അബ്രയും ഡ്രൈവറില്ലാ ഗതാഗത രീതിയിലേക്കുമാറുന്നുവെന്നുളളതാണ് പ്രത്യേകത. പരീക്ഷണ ഓട്ടം ആരംഭിച്ചതായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു.

ദുബായ് ക്രീക്കില്‍ വിനോദ‍സഞ്ചാരികളെ ആകർഷിക്കുന്ന ഏറ്റവും ചെലവുകുറഞ്ഞ ഗതാഗതമാർഗമാണ് അബ്രകള്‍. ആ​ർ.​ടി.​എ​യു​ടെ അ​ൽ ഗ​ർ​ഹൂ​ദ് മ​റൈ​ൻ മെ​യ്ന്‍റ​ന​ൻ​സ് സെ​ന്‍റ​റി​ൽ നി​ർ​മി​ച്ച​താ​ണ്​ സ്വ​യം​പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ല​ക്​​ട്രി​ക്​ അ​ബ്ര​ക​ൾ. അല്‍ ജദ്ദഫില്‍ നിന്ന് ദുബായ് ക്രീക്കിലെ ഫെസ്റ്റിവല്‍ സിറ്റി സ്റ്റേഷനിലേക്കാണ് അബ്ര പരീക്ഷണഓട്ടം നടത്തിയത്. കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ലും അ​റ്റ​കു​റ്റ​പ്പ​ണി ചെ​ല​വും കു​റ​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ്​ ഓ​ട്ടോ​ണ​മ​സ് ഇ​ല​ക്ട്രി​ക് അ​ബ്ര​ക​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള​തെ​ന്ന്​ ആ​ർ.​ടി.​എ ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ മ​താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു. റഡാറുകളും ക്യാമറകളും ഘടിപ്പിച്ച സംവിധാനത്തിലെ വിവരങ്ങള്‍ അനുസരിച്ചാണ് അബ്രകളുടെ സഞ്ചാരം. അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പ്രവർത്തനം. 2030 ഓടെ ദുബായിലെ ഗതാഗത സംവിധാനങ്ങളുടെ 25 ശതമാനം സ്വയം നിയന്ത്രിത ഗതാഗത സംവിധാനമാക്കി മാറ്റാനുളള ആർടിഎയുടെ പദ്ധതിയുടെ ഭാഗമായാണ് നവീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.