ദുബായില്‍ മൂന്ന് ബീച്ചുകള്‍ കൂടി തുറന്നു

ദുബായില്‍ മൂന്ന് ബീച്ചുകള്‍ കൂടി തുറന്നു

ദുബായ്: വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി ദുബായില്‍ മൂന്ന് ബീച്ചുകള്‍ കൂടി തുറന്ന് ദുബായ് മുനിസിപ്പാലിറ്റി. ജുമൈറ 2, ജുമൈറ 3, ഉമ്മുല്‍ ഖുവൈം 1 എന്നീ ബീച്ചുകളാണ് രാത്രിയിലും വിനോദത്തിന് സൗകര്യമൊരുക്കി തുറന്നിട്ടുളളത്. ഏകദേശം 800 മീറ്ററോളം നീളത്തില്‍ രാത്രി നീന്തലിന് സൗകര്യമൊരുക്കിയാണ് ബീച്ചുകള്‍ തുറന്നിട്ടുളളത്.

ലൈഫ് ഗാാർഡുകളുടെ നിരീക്ഷണത്തിലായിരിക്കും ബീച്ചുകള്‍ പ്രവർത്തിക്കുക. എന്നാല്‍ സമയപരിധി വ്യക്തമാക്കിയുളള അറിയിപ്പ് വിസിലുകള്‍ ഉണ്ടാവില്ല. വെളിച്ച സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കാ​നാ​യി ഇ​ല​ക്​​ട്രോ​ണി​ക്​ സ്ക്രീ​നു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.