എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച

എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള കീം-2023 ബുധനാഴ്ച നടക്കും. 336 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ജില്ലാ ആസ്ഥാനങ്ങളിലും ദുബായ്, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലുമായി നടത്തുന്ന പരീക്ഷ 1,23,624 പേര്‍ എഴുതും. പേപ്പര്‍ ഒന്ന് (ഫിസിക്‌സ് ആന്‍ഡ് കെമിസ്ട്രി) രാവിലെ 10 മുതല്‍ 12.30 വരെയും പേപ്പര്‍ 2 (മാത്തമാറ്റിക്‌സ് പകല്‍ 2.30 മുതല്‍ വൈകിട്ട് അഞ്ചുവരെയുമാണ്. ഫാര്‍മസി കോഴ്‌സിലേയ്ക്കുമാത്രം അപേക്ഷിച്ചവര്‍ പേപ്പര്‍ ഒന്ന് എഴുതിയാല്‍ മതി.

വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് കൂടാതെ ഡ്രൈവിങ് ലൈസന്‍സ്/പാസ്‌പോര്‍ട്ട്/പാന്‍ കാര്‍ഡ്/ ഇലക്ഷന്‍ ഐഡി, ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്, വിദ്യാര്‍ഥി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപന മേധാവിയോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തി ഫോട്ടോയുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കരുതണം. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2 525 300.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.