തിരുവനന്തപുരം: ജൂലൈ ഒന്ന് മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിക്കും. ഗാര്‍ഹിക ആവശ്യത്തിനുള്ള വൈദ്യുതിയില്‍ യൂണിറ്റ് 25 പൈസ മുതല്‍ 80 പൈസ വരെ കൂട്ടണമെന്ന വൈദ്യതി ബോര്‍ഡ് സമര്‍പ്പിച്ച അപേക്ഷയില്‍ കമ്മീഷന്‍ പൊതു തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ജൂണ്‍ പകുതിയോടെ നികുതി വര്‍ധന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിക്കും.
നിലവിലുള്ള വൈദ്യുതി താരിഫിന് ജൂണ്‍ 30 വരെയാണ് കാലാവധി. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ധനവാണ് ബോർഡ് നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ സര്‍ചാര്‍ജില്‍ നിന്നും മുക്തമാക്കുന്നതിനുമുമ്പാണ് നിരക്കു വര്‍ധന. ഫെബ്രുവരി മുതല്‍ മെയ് മാസം അവസാനം വരെ വൈദ്യുതോപയോഗത്തിന് എല്ലാ വിഭാഗം ഉപഭോക്താക്കളില്‍ നിന്നും യൂണിറ്റിന് ഒമ്പത് പൈസ നിരക്കിലാണ് സർചാര്‍ജ് ഈടാക്കുന്നത്.
അതേസമയം വൈദ്യുതി കുടിശ്ശികയുടെ പേരിൽ വൈദ്യുതി ബോര്‍ഡും പൊലീസും തമ്മിലുള്ള പ്രശ്‌നം പരിശോധിക്കാന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍ദേശം നല്‍കി.കുടിശ്ശിക അടയ്ക്കാത്തതില്‍ കെഎസ്ഇബി പൊലീസിന് നോട്ടീസ് നല്‍കി. അങ്ങനെയെങ്കില്‍ ബോര്‍ഡിന് സംരക്ഷണം നല്‍കുന്ന വകയില്‍ 130 കോടിരൂപ നല്‍കണെമന്ന് ആവശ്യപ്പെട്ട് എഡിജിപിക്ക് കത്ത് നല്‍കിയതാണ് തര്‍ക്കത്തിനിടയാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.