ചിക്കാഗോ: ചിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ ദേവാലയത്തിൽ മെയ് 14 ഞായറാഴ്ച്ച വികാരി ഫാ എബ്രഹാം മുത്തോലത്തിന്റെ കാർമികത്വത്തിൽ വിശുദ്ധ ബലി അർപ്പിച്ചുകൊണ്ട് ഫാത്തിമാ മാതാവിന്റെ തിരുനാളും മാതൃദിനവും ആഘോഷിച്ചു.
തിരുക്കർമ്മങ്ങൾക്കുശേഷം ഫാ എബ്രഹാം അമ്മമാരെ മാതാവിന് സമർപ്പിക്കുകയും, അനുഗ്രഹിക്കുകയും, അവർക്ക് റോസാപുഷ്പങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.
"എന്തുകൊണ്ട് ഞാൻ അമ്മയെ സ്നേഹിക്കുന്നു" എന്ന വിഷയത്തെ ആസ്പദമാക്കി, കുട്ടികൾക്കുവേണ്ടി നടത്തിയ ഉപന്യാസമത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും സമ്മാനങ്ങൾ നൽകി അനുമോദിച്ചു. മത്സരത്തിൽ വിജയികളായ മിലാ പണിക്കശ്ശേരിയും മൈക്കിൾ മാണിപറമ്പിലും മാതൃദിന സന്ദേശം നൽകി.
75 വയസ്സിൽ കൂടുതലുള്ള അമ്മമാരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ഏറ്റവും പ്രായം കുറഞ്ഞ രണ്ട് അമ്മമാരെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു. അമ്മമാർക്കുവേണ്ടി നടത്തിയ ക്വിസ് മത്സരം ശ്രദ്ധേയമായി. വിജയികൾക്ക് സമ്മാനം നൽകി അനുമോദിച്ചു.
ആഘോഷങ്ങൾക്ക്, കൈക്കാരന്മാരായ ജോർജ് ചക്കാലത്തൊട്ടിയിൽ, മാത്യു ഇടിയാലിൽ, സണ്ണി മൂക്കേട്ട്, സാബു മുത്തോലത്ത് എന്നിവരും ഫാമിലി കമ്മീഷൻ അംഗങ്ങളായ ടോണി പുല്ലാപ്പള്ളി, ലിൻസ് താന്നിച്ചുവട്ടിൽ, ഡി. ആർ. ഇ. സഖറിയാ ചേലയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.