ന്യൂ ജേഴ്സി: ന്യൂ ജേഴ്സിയിലെ പ്രമുഖ മലയാളി സംഘടനയായ മഞ്ചിന്റെ ചാരിറ്റി ഇവന്റിൽ സുപ്രസിദ്ധ ഗായകൻ ചാൾസ് ആന്റണിയുടെ മ്യൂസിക്കൽ നൈറ്റ്, മെയ് 21 ഞായറാഴ്ച വൈകിട്ട് ആറു മണിമുതൽ സെന്റ് ജോർജ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ (408 Getty Ave, Patterson, NJ) വച്ച് നടത്തുന്നതാണ്. ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.
ലോക പ്രശസ്തരായ വ്യക്തികളുടെ മുമ്പിൽ 18 ഭാഷകളിലായി വിവിധയിനം ഗാനങ്ങൾ ആലപിച്ച് തന്റേതായ മികവു തെളിയിച്ച വ്യക്തിയാണ് ചാൾസ് ആന്റണി. ഗാനത്തോടൊപ്പം വിവിധ സംഗീതോപകരണങ്ങളും അദ്ദേഹം കൈകാര്യം ചെയ്യാറുണ്ട്. ഏതു പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നതാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ.
ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹ നന്മയുടെ ഭാഗമാണ് എന്ന് വിശ്വസിക്കുന്നവരാണ് മലയാളികൾ. കൊച്ചിയിൽ 51 വയസായ ഒരു യുവാവിന് അടിയന്തിരമായി കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മുപ്പതു ലക്ഷത്തോളം ചെലവു വരുന്ന ഈ ഓപ്പറേഷന്‍ രണ്ടു കുഞ്ഞുങ്ങളടങ്ങുന്ന ഈ കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമാണ്. 15 ലക്ഷത്തോളം രൂപയുടെ സഹായം പലരിൽ നിന്നുമായി ലഭിച്ചിട്ടുണ്ടെന്നും ബാക്കി പതിനഞ്ചു ലക്ഷം സമാഹരിക്കലാണ് ഈ സംരംഭത്തിലൂടെ മഞ്ച് പദ്ധതിയിടുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. അതിന്റെ ഭാഗമായാണ് ഈ മ്യൂസിക്കൽ നൈറ്റ് ഒരുക്കിയിരിക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന നൂറു ശതമാനം വരുമാനവും ഈ ഒരു ഉദ്ദേശത്തിന് മാത്രമായി ഉപയോഗിക്കാനാണ് മഞ്ച് ലക്ഷ്യമിടുന്നത്.
ഈ ചാരിറ്റി മ്യൂസിക് നൈറ്റ് വിജയപ്രദമാക്കാൻ ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുന്നതായി പ്രസിഡന്റ് ഷൈനി രാജു, സെക്രട്ടറി ആന്റണി കാവുങ്കൽ, ട്രഷറർ ഷിബു, വൈസ് പ്രസിഡന്റ് രഞ്ജിത് പിള്ള, ജോയിന്റ് സെക്രട്ടറി ഉമ്മൻ ചാക്കോ, ജോയിന്റ് ട്രഷറർ അനീഷ് ജെയിംസ്, ട്രസ്റ്റി ബോർഡ് ചെയർ ഷാജി വർഗീസ്, മുൻ പ്രസിഡന്റുമാരായ സജിമോൻ ആന്റണി, മനോജ് വേട്ടപ്പറമ്പിൽ, ഷിജിമോൻ മാത്യു ചാരിറ്റി കോർഡിനേറ്റർ എന്നിവർ അറിയിച്ചു.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.