മഴയാണ്, മറക്കരുത് മുന്നറിയിപ്പുകള്‍

മഴയാണ്, മറക്കരുത് മുന്നറിയിപ്പുകള്‍

ദുബായ്: യുഎഇയിലെ വിവിധ ഇടങ്ങളില്‍ ശനിയാഴ്ച മുതല്‍ മഴ പെയ്യുകയാണ്. രാജ്യം ഉഷ്ണ കാലത്തിലേക്ക് മാറുന്നതിന് മുന്നോടിയായാണ് മഴ പെയ്യുന്നത്. മഴ പെയ്യുന്ന സമയങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് വിവിധ എമിറേറ്റുകളിലെ പോലീസ്-സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്.

വിവിധ നിയമലംഘനങ്ങളും പിഴയും അറിയാം, ഓർക്കാം.

മഴയോ മഞ്ഞോ ഉളള സന്ദർഭങ്ങളില്‍ വാഹനമോടിച്ചുകൊണ്ടിരിക്കെ ഫോട്ടോ - വീഡിയോ എടുക്കുന്നത് നിയമലംഘനമാണ്. 800 ദിർഹമാണ് പിഴ. നാല് ബ്ലാക്ക് പോയിന്‍റും കിട്ടും.

അസ്ഥിര കാലാവസ്ഥയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചാല്‍ 2000 ദിർഹമാണ് പിഴ. 60 ദിവസം വാഹനം പിടിച്ചിടും. 23 ബ്ലാക്ക് പോയിന്‍റും കിട്ടും.

മഞ്ഞ്-മഴ കാലാവസ്ഥയില്‍ ഹസാർ‍ഡ് ലൈറ്റുകള്‍ തെളിച്ച് വാഹനമോടിച്ചാല്‍ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്‍റും കിട്ടും.

മഞ്ഞ് കാലാവസ്ഥയില്‍ വെളിച്ചമിടാതെ വാഹനമോടിച്ചാല്‍ 4 ബ്ലാക്ക് പോയിന്‍റും 500 ദിർഹം പിഴയും കിട്ടും.

ഔദ്യോഗിക അറിയിപ്പുകള്‍ അവഗണിച്ച് വാഹനമോടിച്ചാല്‍ 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്‍റുമാണ് പിഴ.

അസ്ഥിരമായ കാലാവസ്ഥയില്‍ ചില സന്ദർഭങ്ങളില്‍ ബസുകളുടെയും ട്രക്കുകളുടെയുമെല്ലാം യാത്രകള്‍ക്ക് പോലീസ് വിലക്ക് ഏർപ്പെടുത്താറുണ്ട്. പോലീസുകാരുടെ നിർദ്ദേശം പാലിക്കാത്തവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്‍റും കിട്ടും.

വാഹനം നിർത്താന്‍ നിർദ്ദേശം ലഭിച്ചിട്ടും നിർത്താതെ കടന്നുപോയാല്‍ 800 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്‍റും പിഴ കിട്ടും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.