കൊച്ചി: നിയമം നിര്‍മ്മിക്കുമ്പോഴും നടപ്പാക്കുമ്പോഴും മനുഷ്യജീവന് മൃഗങ്ങളെക്കാള്‍ പ്രഥമസ്ഥാനം നല്‍കണമെന്ന് കെസിബിസി പ്രോലൈഫ് സമിതി നേത്യസമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വനാതിര്‍ത്തികളിലെ കാര്‍ഷിക മേഖലയില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ മൂലം മനുഷ്യജീവന്‍ നഷ്ടപ്പെടുന്നു.
കുടുംബങ്ങള്‍ ഭീതിയിലാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരും ജാഗ്രതയോടെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും കര്‍ഷകയും പ്രദേശ നിവാസികളെയും രക്ഷിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡയറക്ടര്‍ ഫാ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍ പറഞ്ഞു.
മലയോര മേഖലകളില്‍ സന്നദ്ധ സേനകളെ രൂപീകരിക്കുകയും പരിശീലനം ലഭിച്ചവര്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ തോക്ക് ഉപയോഗിക്കുവാന്‍ ലൈസന്‍സ് നല്‍കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സര്‍ക്കാര്‍ നല്‍കിയിരുന്നതു പോലെ വനമേഖലയിലുള്ളവര്‍ക്ക് സ്വയരക്ഷക്കായി തോക്ക് ലൈസന്‍സ് നല്‍കുകയും അടിയന്തിര ഘട്ടങ്ങളില്‍ ശല്യക്കാരായ മൃഗങ്ങളെ വെടി വെക്കുവാന്‍ അനുമതി നല്‍കുകയും വേണം. മൃഗത്തിന് നല്‍കുന്ന നീതിപോലും മനുഷ്യനു ലഭിക്കാതെ പോകുന്നത്.
ന്യായീകരിക്കാനാകില്ലെന്നും ഒരു കാട്ടുപോത്തിനോട് കാണിക്കുന്ന സഹതാപം പോലും നാട്ടുകാരായ മനുഷ്യരോടു കാണിക്കാതെ പോകുന്ന മൃഗസ്‌നേഹം സത്യസന്ധമായി കരുതുന്നുമില്ല. സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയിലും കാലങ്ങളായി കൃഷി ചെയ്തു താമസിച്ചു വരുന്ന ജനവാസ മേഖലകളിലും കടന്നുവരുന്ന ശല്യക്കാരായ മൃഗങ്ങളെ തടയുന്നതിന് വനനിയമത്തില്‍ ഭോഗതികള്‍ വേണമെങ്കില്‍ സര്‍ക്കാര്‍ അതിന് തയ്യാറാകുമെന്നും യോഗം ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആനിമേറ്റര്‍മാരായ സാബു ജോസ്, സിസ്റ്റര്‍ മേരി ജോര്‍ജ്, സെക്രട്ടറിമാരായ നോബര്‍ട്ട് കക്കാരിയില്‍, ഇഗ്നേഷ്യസ് വിക്ടര്‍, സെമിലി സുനില്‍ എന്നിവര്‍ പങ്കെടുത്തു. ജീവന്റെ സംരക്ഷണമേഖലയിലെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് മാച്ച് ഫോര്‍ ഓഫ് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുവാനും യോഗം തീരുമാനിച്ചു. കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്ക ബാവ മനുഷ്യ ജീവന്റെ സംരക്ഷണം ലക്ഷ്യമാക്കി നടത്തിയ പ്രസ്താവനയെ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ വ്യാഖാനിച്ചതില്‍ യോഗം പ്രതിഷേധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26