ഇംഫാല്‍: ദിവസങ്ങള്‍ മാത്രം നീണ്ട സമാധാനാന്തരീക്ഷത്തിന് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോണ്‍ മേഖലയില്‍ മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പ്രദേശത്ത് സൈന്യത്തെയും അര്‍ധ സൈനിക വിഭാഗത്തെയും വിന്യസിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ന്യൂ ചെക്കോണ്‍ മേഖലയിലെ ചന്ത വിഭജിക്കുന്നതുമായി ബന്ധപ്പെട്ടാണ് മെയ്‌തേയി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടിലിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരിയിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇംഫാലില്‍ ന്യൂ ലംബുലാനെയില്‍ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ക്ക് ചിലര്‍ തീയിട്ടു. സൈന്യമെത്തിയാണ് തീയണച്ചത്.
മെയ്‌തേയി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം വലിയ സംഘര്‍ഷത്തിന് കാരണമായിരുന്നു. മെയ്‌തെയ്ക്ക് പട്ടിക വര്‍ഗ പദവി ലഭിക്കുമ്പോള്‍ തങ്ങളുടെ ജോലി സാധ്യത അടക്കം കുറയുമെന്നും നാഗ, കുക്കി വിഭാഗങ്ങള്‍ ആരോപിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് മെയ് മൂന്നിന് ആരംഭിച്ച് നാല് ദിവസം നീണ്ട വംശീയ കലാപത്തില്‍ 70 പേര്‍ മരിച്ചിരുന്നു. 250 ലധികം പേര്‍ക്ക് പരിക്കേറ്റു. 30,000 ത്തോളം പേര്‍ പലായനം ചെയ്തു. 121 ക്രൈസ്തവ ദേവാലയങ്ങളും നിരവധി വീടുകളും വാഹനങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.