ബ്ലാസ്റ്റേഴ്സ് സെലക്ഷന്‍ ട്രയലിനെത്തിയ കുട്ടികളെ സ്‌റ്റേഡിയത്തില്‍ കയറ്റാത്ത സംഭവം; മാപ്പ് പറഞ്ഞ് പി.വി ശ്രീനിജന്‍ എംഎല്‍എ

ബ്ലാസ്റ്റേഴ്സ് സെലക്ഷന്‍ ട്രയലിനെത്തിയ കുട്ടികളെ സ്‌റ്റേഡിയത്തില്‍ കയറ്റാത്ത സംഭവം; മാപ്പ് പറഞ്ഞ് പി.വി ശ്രീനിജന്‍ എംഎല്‍എ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന്‍ ട്രയലിനെത്തിയ കുട്ടികളെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാതെ ഗേറ്റ് പൂട്ടിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് പി.വി ശ്രീനിജന്‍ എംഎല്‍എ. ട്രയല്‍സ് നടക്കുന്ന വിവരം ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിനെ അറിയിച്ചിരുന്നെങ്കില്‍ ഗേറ്റ് പൂട്ടിയിടില്ലായിരുന്നുവെന്നും പി.വി ശ്രീനിജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ വന്ന് ഗേറ്റ് പൂട്ടിയതല്ല. ഗേറ്റ് ആദ്യമേ പൂട്ടിക്കിടന്നതാണ്. അനുമതി ഉണ്ടങ്കില്‍ തുറന്ന് കൊടുക്കാറാണ് പതിവെന്നും ശ്രീനിജന്‍ പ്രതികരിച്ചു. ബ്ലാസ്റ്റേഴ്‌സ് പേടിപ്പിച്ചിട്ടാണ് കരാര്‍ മാറ്റി എഴുതിച്ചതെന്ന് പറഞ്ഞ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ മേഴ്‌സി കുട്ടനെതിരെ വക്കീല്‍ നോട്ടീസ് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ 60 ലക്ഷം രൂപ എടുത്തുകൊണ്ട് പോയ ആളാണ് മേഴ്‌സി കുട്ടനെന്നും ശ്രീനിജന്‍ ആരോപിച്ചു.

ഗേറ്റ് പൂട്ടിയിട്ട് സെലക്ഷന്‍ ട്രയലിനെത്തിയ വിദ്യാര്‍ത്ഥികളെ റോഡരികില്‍ ഇരുത്തിയ സംഭവത്തില്‍ എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ പി.വി ശ്രീനിജിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇന്നലെ ശ്രീനിജിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ യു. ഷറഫലി രംഗത്ത് വന്നെങ്കിലും ഗേറ്റ് തുറന്ന് കൊടുത്ത് സെലക്ഷന്‍ ട്രയല്‍ നടന്നതോടെ പ്രത്യക്ഷ ഏറ്റുമുട്ടലിലേക്ക് ഇനി കടക്കരുതെന്നാണ് കായിക വകുപ്പിന്റെ നിര്‍ദ്ദേശം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.