മാനന്തവാടി രൂപത ഡിപ്പാർട്ട്‌മെന്റ് ഓഫ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷന്റെ പുതിയ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു

മാനന്തവാടി രൂപത ഡിപ്പാർട്ട്‌മെന്റ് ഓഫ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷന്റെ പുതിയ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു

മാനന്തവാടി: ദ്വാരക പാസ്റ്ററൽ സെന്ററിൽ പ്രവർത്തിച്ചു വരുന്ന മീഡിയ ഓഫീസിന്റെയും സ്റ്റുഡിയോയുടേയും പ്രവർത്തനങ്ങൾ സുഗമമാക്കാൻ പുതുതായി നിർമ്മിച്ച ഓഡിയോ വീഡിയോ സ്റ്റുഡിയോ മാനന്തവാടി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം നാട മുറിച്ചു ഉദ്ഘാടനം ചെയ്യുകയും തുടർന്ന് വെഞ്ചിരിപ്പ് കർമ്മം നടത്തുകയും ചെയ്തു.

രൂപതയ്ക്ക് ആവശ്യമായ മീഡിയ വർക്കുകൾ ചെയ്യുന്നതോടൊപ്പം ഓഡിയോ വീഡിയോ പരസ്യങ്ങൾ, ലൈവ് ടെലികാസ്റ്റിംഗ്, വീഡിയോ റിപ്പോർട്ട് തയ്യാറാക്കൽ, വീഡിയോ ഡോക്യുമെന്ററി വർക്കുകൾ, എന്നിവയും ചെയ്തു നൽകുന്നു.

പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജോജോ കുടക്കച്ചിറ, വിവിധ സംഘടനാ ഡയറക്ടർമാർ, കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ, ഡിപ്പാർട്ട്‌മെന്റ് ഓഫ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ. മനോജ് കാക്കോനാൽ, അസി. ഡയറക്ടർമാരായ ഫാ. നിഖിൽ ചവരനാൽ, ഫാ. അഖിൽ കുന്നത്ത്, സി. ജിനി FCC, നിഷ ഡേവിഡ് എന്നിവർ സന്നിഹിതരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.