ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജനസമ്മിതി കുതിച്ച് ഉയരുന്നതായി സര്‍വേ ഫലം. രാഹുല്‍ ഗാന്ധിയെ 27 ശതമാനം ജനങ്ങള്‍ പിന്തുണക്കുന്നതായി എന്‍ഡി ടിവി-ലോക്‌നീതി സംയുക്തമായി നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ തവണയേക്കാള്‍ രാഹുലിന് ജനപ്രീതി മൂന്ന് ശതമാനം കൂടി. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനസമിതിയില്‍ ഒരു ശതമാനത്തിന്റെ കുറവ് വന്നതായും സര്‍വേ ഫലം പറയുന്നു.
കഴിഞ്ഞ തവണ രാഹുലിനെ പിന്തുണച്ചത് 24 ശതമാനം ജനങ്ങളാണ്. കര്‍ണാടകയില്‍ ബിജെപിയെ തകര്‍ത്ത് വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ഒറ്റക്ക് ഭരണത്തിലേറിയതാണ് രാഹുലിന്റെ ജനസമ്മിതിയില്‍ കുതിപ്പിന് കാരണമായി സര്‍വേ വിലയിരുത്തുന്നത്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം കൂടുമെന്നും സര്‍വേ ഫലം പറയുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ചത് 19 ശതമാനമാണ് വോട്ട് വിഹിതമെങ്കില്‍ ഇത്തവണ 29 ശതമാനമായി ഉയരുമെന്നാണ് സര്‍വേ പറയുന്നത്.
2019 ല്‍ മോഡിക്ക് ലഭിച്ചത് 44 ശതമാനം ജനങ്ങളുടെ പിന്തുണയാണ് ഇത്തവണ 43 ശതമാനമായി കുറഞ്ഞത്. എന്നാല്‍ ബിജെപിയുടെ വോട്ട് വിഹിതം രണ്ട് ശതമാനം ഉയരുമെന്നും സര്‍വേയിലുണ്ട്. കഴിഞ്ഞ തവണ 37 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. ഇത് 39 ശതമാനമായി ഉയരുമെന്നാണ് പ്രവചനം.
മോഡിക്കും രാഹുലിനും പിന്നാലെ മുന്നാം സ്ഥാനത്തുള്ള ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും നാല് ശതമാനം ജനങ്ങളുടെ പിന്തുണയുണ്ട്. ബിഎസ്പി നേതാവ് അഖിലേഷ് യാദവിന് മൂന്ന് ശതമാനവും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഒരു ശതമാനവും ആളുകളുടെ പിന്തുണയേയുള്ളു. രാജ്യത്ത് അടുത്ത വര്‍ഷം ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് 19 സംസ്ഥാനങ്ങളിലാണ് സര്‍വേ നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.