ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 27,060,255 ആയി ഉയര്‍ന്നു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്.ഇതുവരെ 883,618 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. 19,159,799 പേര്‍ രോഗമുക്തി നേടി. വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്ന് ലോകത്ത് രണ്ടാമതായി.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. വേള്‍ഡോ മീറ്ററിന്റെ കണക്കനുസരിച്ച് രാജ്യത്ത് 4,110,839 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ എഴുപതിനായിരം കടന്നു. രാജ്യത്ത് തുടര്‍ച്ചയായ നാലാംദിനവും പ്രതിദിന മരണം ആയിരം കടന്നു. വെള്ളിയാഴ്ച 1066 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. മുപ്പത്തിയൊന്ന് ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. തുടര്‍ച്ചയായ മൂന്നാംദിവസമായ ഇന്നലെയും രോഗികളുടെ എണ്ണം 80,000 കടന്നു.ഒരാഴ്ചയ്ക്കിടെ 5.59 ലക്ഷം പേരാണ് രാജ്യത്ത് രോഗികളായത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് ആഗോളതലത്തില്‍ മുന്നില്‍.
ബ്രിസീലില്‍ രോഗികളുടെ എണ്ണം 4,093,586 ആയി. 126,230 പേരാണ് വൈറസ് ബാധമൂലം രാജ്യത്ത് മരണമടഞ്ഞത്. 3,296,702 പേര്‍ രോഗമുക്തി നേടി. രോഗികളുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് ഇപ്പോഴും ലോകത്ത് ഒന്നാമത്. യു.എസില്‍ 6,431,152 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 192,818 പേര്‍ മരിച്ചു. 3,707,000 സുഖം പ്രാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.