ഉണ്ണീശോപ്പുല്ല് പറിക്കാൻ പോയ കഥ എഴുതണോ; ജിംഗിൾ ബെൽ 2020 ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുക്കൂ

ഉണ്ണീശോപ്പുല്ല് പറിക്കാൻ പോയ കഥ എഴുതണോ; ജിംഗിൾ ബെൽ 2020 ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുക്കൂ

ദുബായ്: ക്രിസ്തുമസ്ആഘോഷങ്ങളുടെ ഗൃഹാതുര സ്മരണകൾ ഉണർത്തിക്കൊണ്ട് ചങ്ങനാശ്ശേരി പ്രവാസി അപ്പസ്തോലേറ്റിന്റെ ആഭിമുഖ്യത്തിൽ ലോകമെമ്പാടുമുള്ള അതിരൂപതയിലെ പ്രവാസികൾക്ക് വേണ്ടി ഓൺലൈൻ മത്സരങ്ങൾ നടത്തുന്നു . നൊസ്റ്റാൾജിയ നോട്ട് ( ക്രിസ്തുമസ്സ് ഓർമ്മകുറിപ്പ് ) ,ക്രിസ്തുമസ്സ് ചിത്രങ്ങൾ, ക്രിസ്തുമസ്സ് കരോൾ ഗാനം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.

പഴയകാല ക്രിസ്തുമസ്സ് അനുഭവങ്ങൾ പങ്കുവയ്ക്കുന്ന നൊസ്റ്റാൾജിയ നോട്ട് പ്രവാസലോകത്തിന് ഏറെ സ്വീകാര്യമായിരിക്കുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. ഇംഗ്ളീഷിലും മലയാളത്തിലും രണ്ടു വിഭാഗങ്ങളായിട്ടാണ് ഈ മത്സരം നടത്തപ്പെടുന്നത്.

ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തുന്ന കരോൾഗാന മത്സരങ്ങൾക്കു ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 15000 രൂപ, 10000 രൂപ, 5000 രൂപാ കാഷ് അവാർഡ് ലഭിക്കുന്നതായിരിക്കും. വ്യക്തിഗത ഇനങ്ങളായ ഓർമ്മക്കുറിപ്പുകൾ, ഫോട്ടോഗ്രാഫി എന്നിവയ്ക്ക് 10000 രൂപാ,5000 രൂപാ, 3000 രൂപ എന്നീ സമ്മാനങ്ങളും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിക്കും.

ജനുവരിയിൽ നടത്തുന്ന ക്രിസ്തുമസ്സ് പുതുവത്സര ആഘോഷവേളയിൽ വച്ച് വിജയികളെ അനുമോദിക്കുന്നതായിരിക്കുമെന്നു സംഘാടക സമിതി അറിയിച്ചു .ഡിസംബർ 25  വരെ മത്സരാർത്ഥികൾക്ക് അവരുടെ എൻട്രികൾ https://docs.google.com/forms/d/e/1FAIpQLSeDPxfU8Lc0-ftRVQNPgQjNAiK3X9ya3tdS-r5TuJ8zpC-cUg/viewform?usp=sf_link എന്ന ലിങ്കുപയോഗിച്ചു അപ്‌ലോഡ് ചെയ്യാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.