വൈറ്റ് ഹൗസിലേയ്ക്ക് ട്രക്ക് ഇടിച്ച് കയറ്റി അക്രമം; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

വൈറ്റ് ഹൗസിലേയ്ക്ക് ട്രക്ക് ഇടിച്ച് കയറ്റി അക്രമം; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

വാഷിംഗ്ടൺ: വൈറ്റ് ഹൗസിലേയ്ക്ക് വാഹനം ഇടിച്ച് കയറ്റിയ സംഭവത്തിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. മിസോറിയിലെ ചെസ്റ്റർഫീൽഡിൽ നിന്നുള്ള സായ് വർഷിത് കണ്ടൂല എന്ന പത്തൊമ്പതുകാരനാണ് സുരക്ഷാ ജീവനക്കാരുടെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ പത്തോടെ നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ ഇന്ന് രാവിലെയാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്.

വൈറ്റ് ഹൈസിലെ ലാഫൈറ്റി സ്‌ക്വയർ ഗേറ്റിന് സമീപമുള്ള സുരക്ഷാ ബാരിക്കേഡുകളിലേയ്ക്ക് ഇയാൾ ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു. വാടയ്‌ക്കെടുത്ത ട്രക്കുമായി വന്ന് ഇയാൾ ബോധപൂർവം അക്രമം നടത്തുകയായിരുന്നെന്ന് സുരക്ഷാ ജീവനക്കാർ അറിയിച്ചു. സംഭവത്തിന് ശേഷം ഇയാൾ പ്രഡിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെയും വധിക്കുമെന്നും അമേരിക്കൻ സർക്കാരിനെ താഴെയിറക്കുമെന്നും ഉറക്കെ ആക്രോശിച്ചു.

പ്രസിഡന്റിനെ ആക്രമിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതര വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. "അധികാരം പിടിച്ചെടുക്കുക, പ്രസിഡന്റിനെ വധിക്കുക" എന്നീ ലക്ഷ്യങ്ങളാണ് തനിക്കുള്ളതെന്ന് അക്രമി പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. കണ്ടൂലയുടെ മാനസിക നില പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.