ദുബായ്: ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്കും ദുബായില്‍ ഇറങ്ങിയ ശേഷം മറ്റിടങ്ങളിലേക്ക് പോകുന്നവർക്കും സൗജന്യ ഹോട്ടല്‍ താമസം വാഗ്ദാനം ചെയ്ത് എമിറേറ്റ്സ് എയർലൈന്‍സ്. മെയ് 22 മുതല്‍ ജൂണ്‍ 11 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക. ഇക്കണോമി ക്ലാസിലും പ്രീമിയം ഇക്കണോമി ക്ലാസിലും ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലുമൊക്കെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ഇത് പ്രയോജനപ്പെടുത്താം.
നിശ്ചിത സമയം ദുബായില്‍ തങ്ങുന്നവർക്കാണ് സൗജന്യതാമസം ലഭിക്കുക. എമിറേറ്റ്സിന്‍റെ ഫസ്റ്റ് ക്ലാസിലോ ബിസിനസ് ക്ലാസിലോ റിട്ടേണ്‍ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് 25 മണിക്കൂർ ഹോട്ടല്‍ ദുബായ് വണ്‍ സെന്‍ട്രലില്‍ രണ്ട് രാത്രി സൗജന്യമായി തങ്ങാം. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കും തിരിച്ചും വാഹന സൗകര്യവും ലഭ്യമാക്കും. പ്രീമിയം ഇക്കണോമി ക്ലാസിലും ഇക്കണോമി ക്ലാസിലും യാത്ര ചെയ്യുന്നവര്‍ക്ക് നോവോട്ടെല്‍ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ഒരു രാത്രി തങ്ങാനുള്ള ഓഫറാണ് ലഭ്യമാക്കിയിട്ടുള്ളത്.
ദുബായിലേക്കോ അവിടെ നിന്ന് മറ്റിടങ്ങളിലേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റുകളിലോ ഈ വര്‍ഷം മേയ് 26 മുതല്‍ ഓഗസ്റ്റ് 31 വരെ യാത്ര ചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. 24 മണിക്കൂറെങ്കിലും ദുബായില്‍ തങ്ങണമെന്നുളളതാണ് വ്യവസ്ഥ. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്‍തിരിക്കണം. എമിറേറ്റ്സ് ഡോട്ട് കോം, എമിറേറ്റ്സ് കോൾ സെന്‍റർ, ടിക്കറ്റ് ഓഫീസുകൾ അല്ലെങ്കിൽ അംഗീകൃത ട്രാവൽ ഏജന്‍റുമാർ എന്നിവരിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.