ചെന്നൈ: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനത്തിനെത്തിയ അഞ്ച് ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണസേന അറസ്റ്റ് ചെയ്തു. കന്യാകുമാരിയില്‍ നിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. ഇന്ന് പുലര്‍ച്ചയോടെ ഇവര്‍ കോസ്റ്റ് ഗാര്‍ഡിന്റെ പട്രോളിംഗ് കപ്പലായ വജ്രയിലെ സേനാംഗങ്ങളുടെ കണ്ണില്‍പ്പെടുകയായിരുന്നു.
കൊളംബോ മേഖലയില്‍ നിന്നുള്ള ആന്റണി ബെനില്‍, വിക്ടര്‍ ഇമ്മാനുവല്‍, ആനന്ദകുമാര്‍, രഞ്ജിത് ഷിരന്‍ ലിബാന്‍, ആന്റണി ജയരാജ എന്നിവരാണ് പിടിയിലായത്. ഇവരേയും പിടിച്ചെടുത്ത ബോട്ടും തീരസംരക്ഷണ സേന തൂത്തുക്കുടി പൊലീസിന് കൈമാറി.
ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള കള്ളക്കടത്തും മനുഷ്യക്കടത്തും അടുത്തിടെ സജീവമായിരുന്നു. ഈ സാഹചര്യത്തില്‍ മേഖലയില്‍ തീരസംരക്ഷണ സേനയുടെ പട്രോളിംഗ് ഊര്‍ജിതമാക്കിയിട്ടുണ്ട്. തമിഴ്‌നാട് ക്യു ബ്രാഞ്ചും കേന്ദ്ര ഇന്റലിജന്‍സും പിടിയിലായവരുടെ പശ്ചാത്തലം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26